Times Kerala

വിമാനത്തെ കെട്ടിവലിക്കുന്ന ”മിനി കൂപ്പർ” വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു

 
വിമാനത്തെ കെട്ടിവലിക്കുന്ന ”മിനി കൂപ്പർ” വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു

വിമാനത്തെ കെട്ടിവലിക്കുന്ന പല വാഹനങ്ങളുടെയും വീഡിയോകള്‍ ഒരുപാട് പ്രചരിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് ഇത്തരത്തില്‍ ഒരു ദൃശ്യം. ഇതുവരെ കണ്ട വിമാനം വലിക്കല്‍ വീഡിയോകളില്‍ നിന്നും വേറിട്ടതാണ് ഈ വീഡിയോ . അതിന് പ്രധാനകാരണം വിമാനത്തെ വലിക്കുന്ന വാഹനത്തിന്റെ വലിപ്പമാണ്. കുഞ്ഞന്‍ കാറായ മിനി കൂപ്പറാണ് ടണ്‍ കണക്കിനു ഭാരമുള്ള വിമാനത്തെ അനായാസേന വലിച്ചു നീക്കുന്നത്.

മിനി കൂപ്പറിന്‍റെ ഇലക്‌ട്രിക് വകഭേദമാണ് വീഡിയോയിലുള്ളത് . ബോയിംഗിന്‍റെ 777 എഫ് വിമാനമാണ് മിനി കൂപ്പര്‍ വലിച്ചുകൊണ്ടു പോകുന്നത്. കമ്ബനി തന്നെയാണ് ഈ വീഡിയോ പുറത്തുവിട്ടതും. ബ്രിട്ടീഷ് പാരമ്ബര്യത്തെ എടുത്തുകാണിക്കുന്ന മിനി കൂപ്പറിന്‍റെ ഇലക്‌ട്രിക് വകഭേദം ലോസ് ഏഞ്ചല്‍സ് മോട്ടോര്‍ ഷോയില്‍ അവതരിച്ചത് അടുത്തിടെയാണ്. നിലവില്‍ ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ലിയുവിന്‍റെ കീഴിലാണ് മിനി കൂപ്പര്‍.

Related Topics

Share this story