Times Kerala

ട്രെയിനിൽനിന്ന്‌ മിസൈൽ വിക്ഷേപിച്ച്‌ ഉത്തര കൊറിയ

 
ട്രെയിനിൽനിന്ന്‌ മിസൈൽ വിക്ഷേപിച്ച്‌ ഉത്തര കൊറിയ

മിസൈല്‍ പരീക്ഷണങ്ങള്‍ക്കെതിരെയുള്ള അന്താരാഷ്‍ട്ര സമ്മര്‍ദ്ദങ്ങള്‍ക്കിടെ വീണ്ടും മിസൈല്‍ പരീക്ഷണവുമായി ഉത്തര കൊറിയ. ആദ്യമായി ട്രെയിനിൽ നിന്ന്‌ ബാലിസ്റ്റിക്‌ മിസൈൽ ഉത്തര കൊറിയ വിക്ഷേപിച്ചതായി ദ ഗാര്‍ഡിയന്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത് .ട്രെയിനിൽനിന്നും മിസൈൽ പരീക്ഷിക്കാൻ രൂപീകരിച്ച പ്രത്യേക റജിമെന്റാണ്‌ പരീക്ഷണം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാൽ,രണ്ട്‌ മിസൈലാണ്‌ ട്രെയിൻ കംപാർട്ട്‌മെന്റിൽ സ്ഥാപിച്ച പാഡിൽനിന്ന്‌ വിക്ഷേപിച്ചത്‌. ഇവ 800 കിലോമീറ്റർ അകലെ കടലിലെ ലക്ഷ്യസ്ഥാനത്ത്‌ വിജയകരമായി പതിച്ചെന്നും റിപ്പോർട്ടുകളുണ്ട് . മധ്യ ഉത്തര കൊറിയയിൽ നിന്ന് വിക്ഷേപിച്ച മിസൈലുകൾ കൊറിയൻ ഉപദ്വീപിനും ജപ്പാനും ഇടയിലുള്ള വെള്ളത്തിൽ ലാൻഡ് ചെയ്യുന്നതിന് മുൻപ് ഏകദേശം 500 മൈൽ ഉയരുകയും ചെയ്തു. ഈ ആഴ്ച്ച മാത്രം ഇത് മൂന്നാം തവണയാണ് കൊറിയ പരീക്ഷണ വിക്ഷേപണ മിസൈലുകൾ നടത്തുന്നത്. ഉത്തര കൊറിയയുമായി ബന്ധപ്പെട്ട ചർച്ചയ്ക്കായി യുഎസ്, ദക്ഷിണ കൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങളുടെ പ്രതിനിധികൾ ടോക്കിയോയിൽ യോഗം ചേരുന്നതിനു തൊട്ടു മുൻപാണ് മിസൈൽ പരീക്ഷണം.

Related Topics

Share this story