Times Kerala

പോളിടെക്‌നിക് കോളേജില്‍ ലാറ്ററല്‍ എന്‍ട്രി പ്രവേശനം ; അപേക്ഷ ക്ഷണിച്ചു

 
പോളിടെക്‌നിക് കോളേജില്‍ ലാറ്ററല്‍ എന്‍ട്രി പ്രവേശനം ; അപേക്ഷ ക്ഷണിച്ചു

കാസര്‍ഗോഡ് : പെരിയ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ രണ്ടാം വര്‍ഷം പോളിടെക്‌നിക് ഡിപ്ലോമ ക്ലാസുകളിലേക്ക് ലാറ്ററല്‍ എന്‍ട്രി മുഖേന പ്രവേശനം നേടുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ നേരിട്ട് പോളിടെക്‌നിക്കില്‍ സമര്‍പ്പിക്കണം. അപേക്ഷ ഫീസ് പൊതുവിഭാഗത്തിന് 300 രൂപയും എസ് സി/ എസ് ടി വിഭാഗക്കാര്‍ക്ക് 150 രൂപയും ആണ്.പ്ലസ് ടു, തത്തുല്യ പരീക്ഷയില്‍ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങള്‍ക്ക് 50 ശതമാനം മാര്‍ക്ക് ലഭിച്ചിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. പോളിടെക്‌നിക്കില്‍ നിലവില്‍ പഠിക്കുന്നവര്‍ക്കും പോളിടെക്‌നിക് പഠനം പൂര്‍ത്തിയാക്കിയവര്‍ക്കും ലാറ്ററല്‍ എന്‍ട്രി പ്രവേശനത്തിന് അര്‍ഹതയില്ല. അപേക്ഷ ജൂലൈ രണ്ടിന് വൈകീട്ട് നാലുവരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് -9495373926a

Related Topics

Share this story