Times Kerala

പീഡനം ചെറുക്കാന്‍ ഇതാ എത്തി സ്മാര്‍ട്ട് സ്റ്റിക്കര്‍

 

സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരുന്നതിനിടെ ഇതാ സ്ത്രീ സുരക്ഷക്കായി സ്മാര്‍ട്ട് സ്റ്റിക്കര്‍.പീഡനം ചെറുക്കാന്‍ ഒരു കൊച്ച് ഉപകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ടെക്‌നോളജിയിലെ വിദഗ്ധര്‍. ഇന്ത്യക്കാരിയായ മനിഷ മോഹനാണ് ഈ കൊച്ചു ഉപകരണത്തിനുപിന്നിലെ ബുദ്ധികേന്ദ്രം.ഇതൊരു സ്മാര്‍ട്ട് സ്റ്റിക്കറാണ്. ബ്ലൂടൂത്ത് വഴി ഇവന്‍ എപ്പോഴും സ്മാര്‍ട്ട് ഫോണുമായി ബന്ധത്തിലായിരിക്കും. അടിവസ്ത്രത്തിന്റെ അടിയില്‍ ഏതെങ്കിലും ഒരു വശത്ത് ഘടിപ്പിക്കുകവഴി ഏതുതരത്തിലുള്ള ബലപ്രയോഗവും തിരിച്ചറിയാന്‍ ഈ സ്മാര്‍ട്ട് സ്റ്റിക്കറിന് സാധിക്കും.ആരെങ്കിലും ബലപ്രയോഗം നടത്തയാല്‍ ഫോണ്‍ വിളികളായും മെസ്സേജുകളായും നേരത്തെ തീരുമാനിച്ചുവച്ചിരിക്കുന്ന നമ്പരുകളിലേക്ക് അലര്‍ട്ട് എത്തും.ഇന്നത്തെ സാഹചര്യത്തില്‍ ഈ സ്റ്റിക്കര്‍ പൂര്‍ണ വിജയമാകും എന്ന കാര്യത്തില്‍ സംശയമില്ല.

Related Topics

Share this story