Times Kerala

അടുത്ത ജി 20 ഉച്ചകോടി സൗദി അറേബ്യയിലെ റിയാദില്‍

 
അടുത്ത ജി 20 ഉച്ചകോടി സൗദി അറേബ്യയിലെ റിയാദില്‍

റിയാദ്: അടുത്ത വര്‍ഷത്തെ ജി 20 ഉച്ചകോടി സൗദി അറേബ്യയിലെ റിയാദില്‍ നടത്താന്‍ ധാരണയായി.

2020 നവംബര്‍ 21, 22 തീയതികളിലായാണ് പതിനഞ്ചാമത് ജി 20 ഉച്ചകോടി നടക്കുക. റിയാദ് കിംഗ് അബ്ദുള്ള ഫിനാന്‍ഷ്യല്‍ സെന്ററാണ് ഉച്ചകോടിയുടെ വേദി.

രാജ്യത്തിന്‍റെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ രണ്ടു ദിവസമായി ജപ്പാനിലെ ഒസാക്കയില്‍ നടന്നുവന്ന ജി 20 ഉച്ചകോടിയില്‍ പങ്കെടുത്തിരുന്നു.

ഇന്നലെ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം ഇന്ത്യയുടെ വിലമതിക്കാനാവാത്ത പങ്കാളിയാണ് സൗദി അറേബ്യയെന്ന് ഇന്ത്യന്‍ വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ വ്യക്തമാക്കിയിരുന്നു.
ഇന്ത്യയുടെ ഹജ്ജ് ക്വോട്ട 1,70,000 നിന്ന് രണ്ടു ലക്ഷമായി ഉയര്‍ത്തുമെന്നും ചര്‍ച്ചകള്‍ക്ക് ശേഷം ഇന്ത്യന്‍ വിദേശ കാര്യ സെക്രട്ടറി വിജയ് ഗോഖലെ അറിയിച്ചിരുന്നു.

Related Topics

Share this story