Times Kerala

മൈക്കല്‍ ഫെല്‍പ്സ്ന് ഇന്ന് ജന്മദിനം

 
മൈക്കല്‍ ഫെല്‍പ്സ്ന് ഇന്ന് ജന്മദിനം

ഒരു അമേരിക്കന്‍ നീന്തല്‍താരമാണ് മൈക്കല്‍ ഫ്രെഡ് ഫെല്‍പ്സ് (ജ: ജൂണ്‍ 30, 1985). നീന്തലില്‍ പല വിഭാഗങ്ങളിലായി 6 ലോകറെക്കോര്‍ഡുകളുടെ ഉടമയാണ് ഫെല്‍പ്സ്. ഇദ്ദേഹം ഇതേവരെ ആകെ 28 ഒളിമ്ബിക് മെഡലുകള്‍ (23 സ്വര്‍ണ്ണം, 2 വെങ്കലം, 3 വെള്ളി) നേടിയിട്ടുണ്ട്. 2004 ഏഥന്‍സ് ഒളിമ്ബിക്സില്‍ എട്ടും (6 സ്വര്‍ണ്ണം, 2 വെങ്കലം) 2008-ലെ ബെയ്‌ജിങ്ങ്‌ ഒളിമ്ബിക്സില്‍ എട്ടും (എല്ലാം സ്വര്‍ണ്ണം, ഏഴ് ലോകറെക്കോര്‍ഡ്), ലണ്ടന്‍ ഒളിമ്ബിക്സില്‍ ആറും (4 സ്വര്‍ണ്ണം, 2 വെള്ളി) മെഡലുകളാണ് ഇദ്ദേഹം നേടിയത്. ഒളിമ്ബിക്സില്‍ ഏറ്റവുമധികം സ്വര്‍ണമെഡല്‍ (23 സ്വര്‍ണ്ണം) നേടിയ താരം എന്ന റെക്കോര്‍ഡും ഒളിമ്ബിക്സില്‍ ഏറ്റവുമധികം മെഡല്‍(28) നേടിയ താരം എന്ന റെക്കോര്‍ഡും ഒരു ഒളിമ്ബിക്സില്‍ ഏറ്റവും കൂടൂതല്‍ സ്വര്‍ണ്ണം നേടിയ താരം (ബെയ്‌ജിങ്ങില്‍ 8 സ്വര്‍ണ്ണം) എന്ന റെക്കോര്‍ഡും ഫെല്‍പ്സിന്റെ പേരിലാണ്.
2004 ഏഥന്‍സ് ഒളിമ്ബിക്സില്‍ 8 മെഡലുകള്‍ നേടിയതോടെ ഒരു ഒളിമ്ബിക്സില്‍ ഏറ്റവുമധികം മെഡലുകള്‍ നേടുന്ന താരം എന്ന റെക്കോര്‍ഡിന് സോവിയറ്റ് ജിംനാസ്റ്റ് അലക്സാണ്ടര്‍ ഡിറ്റ്യാറ്റിനൊപ്പം അര്‍ഹനായിരുന്നു.

2008-ലെ ബെയ്‌ജിങ്ങ്‌ ഒളിമ്ബിക്സില്‍ പങ്കെടുത്ത എട്ടിനങ്ങളിലും സ്വര്‍ണ്ണം നേടിയതോടെ ഒരു ഒളിമ്ബിക്സില്‍ ഏറ്റവും സ്വര്‍ണ്ണം നേടുന്ന കായികതാരമെന്ന ബഹുമതി മൈക്കല്‍ ഫെല്‍പ്സ് സ്വന്തമാക്കി. 1972 മ്യൂണിച്ച്‌ ഒളിമ്ബിക്സില്‍ അമേരിക്കയുടെ തന്നെ മാര്‍ക്ക്സ് സ്പ്ലിറ്റ്സ് സ്ഥാപിച്ച ഏഴ് സ്വര്‍ണ്ണമെന്ന റെക്കോര്‍ഡാണ് ഫെല്‍പ്സ് തിരുത്തിയെഴുതിയത്.

ലണ്ടന്‍ ഒളിമ്ബിക്സില്‍ ഫെല്‍പ്സിന് മോശം തുടക്കമായിരുന്നു. 400 മീറ്റര്‍ വ്യക്തിഗത മെഡ്ലെയില്‍ മൈക്കല്‍ ഫെല്‍പ്സ് സെക്കന്റിന്റെ 1/700 അംശം വ്യത്യാസത്തില്‍ എട്ടാമതായാണ്(അവസാന സ്ഥാനം) യോഗ്യത നേടിയത്. കഴിഞ്ഞ രണ്ട് ഒളിമ്ബിക്സിലായി 16 മത്സരങ്ങളില്‍ തോല്‍വി അറിയാത്ത മൈക്കല്‍ ഫെല്‍പ്സ് 400 മീറ്റര്‍ വ്യക്തിഗത മെഡ്ലെ ഫൈനലില്‍ തോറ്റു(നാലാമതായി ഫിനിഷ് ചെയ്തു).

200 മീറ്റര്‍ ബട്ടര്‍ഫ്ലൈയില്‍ സെക്കന്‍ഡിന്റെ അഞ്ഞൂറിലൊന്ന് സമയത്തിന്റെ വ്യത്യാസത്തിലാണ് ദക്ഷിണാഫ്രിക്കയുടെ ചാഡ് ലെ ക്ലോസ് ഫെല്‍പ്‌സിനെ മറികടന്നത്. ക്ലോസിന് സ്വര്‍ണ്ണം. മൈക്കല്‍ ഫെല്‍പ്സിന് വെള്ളി. ഇതോടെ 48 വര്‍ഷം നീണ്ടു നിന്ന ഏറ്റവും കൂടുതല്‍ ഒളിമ്ബിക്സ് മെഡലുകളുടെ റെക്കോഡായ, സോവിയറ്റ് ജിംനാസ്റ്റ് ലാറിസ ലാറ്റിനയുടെ 18 മെഡലുകള്‍ക്കൊപ്പം ഫെല്‍പ്‌സും എത്തി.

അരമണിക്കൂറിന് ശേഷം നടന്ന പുരുഷവിഭാഗം 4 X 200 മീറ്റര്‍ റിലേയില്‍ അമേരിക്കയ്ക്ക് സ്വര്‍ണ്ണം നേടിക്കൊടുത്ത് ഫെല്‍പ്സ് ചരിത്രം തിരുത്തി. വേദിയിലിരുന്ന് ലാറിസ ലാറ്റിന അഭിനന്ദനം അറിയിച്ചു. ഏറ്റവും കൂടുതല്‍ ഒളിമ്ബിക്സ് മെഡലുകളുടെ റെക്കോഡ് ഇനി മൈക്കല്‍ ഫെല്‍പ്സിന് സ്വന്തം.

പുരസ്കാരങ്ങള്‍

2003, 2004, 2006, 2007 വര്‍ഷങ്ങളില്‍ വേള്‍ഡ് സ്വിമ്മര്‍ ഓഫ് ദ ഇയര്‍ പുരസ്കാരവും 2001, 2002, 2003, 2004, 2006, 2007 വര്‍ഷങ്ങളില്‍ അമേരിക്കന്‍ സ്വിമ്മര്‍ ഓഫ് ദ ഇയര്‍ പുരസ്കാരവും നേടി.

Related Topics

Share this story