Times Kerala

ലോകകപ്പ് ക്രിക്കറ്റ് : സെമി ഉറപ്പിക്കാൻ ഇന്ത്യ, പോരാട്ടംഇൻഗ്ലണ്ടിനെതിരെ

 
ലോകകപ്പ് ക്രിക്കറ്റ് : സെമി ഉറപ്പിക്കാൻ ഇന്ത്യ, പോരാട്ടംഇൻഗ്ലണ്ടിനെതിരെ

ബര്‍മിംഗ്ഹാം: ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ന് ഇന്ത്യ ഇംഗ്ലണ്ട് പോരാട്ടം നടക്കും. ഇന്ന് വൈകുന്നേരം മൂന്ന് മണിക്കാണ് മത്സരം നടക്കുന്നത്. സെമി ഫൈനല്‍ പ്രതീക്ഷ ഉള്ള രണ്ട് ടീമുകള്‍ ആണ് ഇന്ന് മത്സരിക്കുന്നത്. ഇതുവരെ ഒരു കാളിപോലും തോല്‍ക്കാതെ മികച്ച ഫോമിലുള്ള ഇന്ത്യയും, അവസാന രണ്ട് മത്സരങ്ങള്‍ തോറ്റ ഇംഗ്ലണ്ടും തമ്മില്‍ ഇന്ന് നടക്കുന്ന മത്സരം ആരാധകര്‍ ഏറെ ആകാശമായോടെ ആണ് നോക്കുന്നത്.

ഓറഞ്ച് ജേഴ്‌സിയില്‍ ഇന്ന് കളിക്കാന്‍ ഇറങ്ങുന്ന ഇന്ത്യക്ക് ഇനി ഒരു പോയിന്റ് കൂടി മതി സെമിയില്‍ എത്താന്‍. എന്നാല്‍ ഇംഗ്ളണ്ടിന് ഇനിയുള്ള രണ്ട് മത്സരങ്ങളും ജയിക്കണം. അവരുടെ അടുത്ത മത്സരം ന്യൂസിലന്‍ഡിനെതിരെയാണ്. സ്റ്റാര്‍ സ്പോര്‍ട്സില്‍ മത്സരം തത്സമയം കാണാന്‍ സാധിക്കും.

Related Topics

Share this story