Times Kerala

ഇൻസ്റ്റഗ്രാം വീഡിയോക്കായി നടുറോഡില്‍ ഡാൻസ്: സീബ്രാ ലൈനില്‍ നൃത്തം ചെയ്ത യുവതിക്കെതിരെ പൊലീസ് നടപടി

 
ഇൻസ്റ്റഗ്രാം വീഡിയോക്കായി നടുറോഡില്‍ ഡാൻസ്: സീബ്രാ ലൈനില്‍ നൃത്തം ചെയ്ത യുവതിക്കെതിരെ പൊലീസ് നടപടി

ഇൻഡോർ: ഇൻസ്റ്റാഗ്രാം വീഡിയോക്കായി ട്രാഫിക് സിഗ്‌നൽ സമയത്ത് നടുറോഡിൽ യുവതിയുടെ ന്യത്തം. സംഭവം വൈറലായതിനു പിന്നാലെ യുവതിയെ തേടി എത്തിയത് പോലീസ് നോട്ടീസ്. മധ്യപ്രദേശിലാണ് സംഭവം നടന്നത്. ശ്രേയ കൽറ എന്ന യുവതിയാണ് നടുറോഡിൽ നൃത്തം ചെയ്തത്. ട്രാഫിക് സിഗ്നലിൽ ചുവപ്പ് കത്തിയപ്പോൾ സീബ്ര ലൈനിലേക്ക് ഓടിയെത്തി നൃത്തം ചെയ്യുകയായിരുന്നു. ട്രാഫിക് നിയമം ലംഘിച്ചതിനാണ് പോലീസ് യുവതിക്ക് നോട്ടീസ് നൽകിയത്. ഇൻഡോറിലെ റസോമ സ്‌ക്വയറിലാണ് വീഡിയോ ചിത്രീകരിച്ചത്. മൂന്ന് ദിവസം മുമ്പാണ് യുവതി തന്നെ ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്കുവെച്ചത്. യുവതി ആദ്യം മാസ്‌ക് ധരി്ക്കാതെയായിരുന്നു വീഡിയോ ചിത്രികരീച്ചത്. ഇതിനെതിരെ സമൂഹ മാദ്ധ്യമങ്ങളിൽ നിരവധി വിമർശനങ്ങൾ ഉണ്ടായിരുന്നു. എന്നാൽ യുവതിക്കെതിരെ നടപടിയെടുക്കാൻ മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര അധികാരികൾക്ക് ഉത്തരവിട്ടിട്ടുണ്ട്..

 

View this post on Instagram

 

A post shared by Shreya Kalra (@shreyakalraa)

Related Topics

Share this story