Times Kerala

ബ​ഹി​രാ​കാ​ശ​ത്തെ വിനോദ സഞ്ചാരം; സ്പേ​സ് എ​ക്സി​ന്‍റെ ‘ടൂ​റി​സ്റ്റ് പേ​ട​കം’ ബ​ഹി​രാ​കാ​ശ​ത്തേ​ക്ക് വിജയകരമായി അ​യ​ച്ചു

 
ബ​ഹി​രാ​കാ​ശ​ത്തെ വിനോദ സഞ്ചാരം; സ്പേ​സ് എ​ക്സി​ന്‍റെ ‘ടൂ​റി​സ്റ്റ് പേ​ട​കം’ ബ​ഹി​രാ​കാ​ശ​ത്തേ​ക്ക് വിജയകരമായി അ​യ​ച്ചു

വാ​ഷിം​ഗ്ട​ൺ ഡി​സി: ഇ​ലോ​ൺ മ​സ്കി​ന്‍റെ ബ​ഹി​രാ​കാ​ശ വി​നോ​ദ സ​ഞ്ചാ​ര​മെ​ന്ന സ്വ​പ്ന പ​ദ്ധ​തിയായ സ്‌​പേ​സ് എ​ക്‌​സ് ക​മ്പ​നി തു​ട​ക്കം കു​റി​ച്ചു. വി​നോ​ദ സ​ഞ്ചാ​രി​ക​ൾ മാ​ത്ര​മു​ള്ള സ്‌​പേ​സ് എ​ക്സി​ന്‍റെ ക്രൂ ​ഡ്രാ​ഗ​ൺ പേ​ട​കം ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം ബ​ഹി​രാ​കാ​ശ​ത്തേ​ക്ക് കു​തി​ച്ചുയർന്നു . ഈ പേ​ട​ക​ത്തി​ൽ നാ​ല് സാ​ധാ​ര​ണ​ക്കാ​ർ മാ​ത്ര​മാ​ണ് ഉ​ള്ള​ത്. ഇവർ ശ​നി​യാ​ഴ്ച മടങ്ങിയെത്തും .

ഈ ​ഉ​ദ്യ​മ​ത്തി​ന് ഇ​ന്‍​സ്പി​രേ​ഷ​ന്‍ 4 എ​ന്നാ​ണ് പേ​രി​ട്ടി​രി​ക്കു​ന്ന​ത്. ആദ്യമായി ഈ പേ​ട​ക​ത്തി​ൽ യാത്ര ചെയ്യുന്നത് ഷി​ഫ്റ്റ് 4 പേ​മെ​ന്‍റ്സ് സ്ഥാ​പ​ക​നും സി​ഇ​ഒ​യു​മാ​യ ജാ​രെ​ഡ് ഐ​സാ​ക്മാ​ൻ, ഹാ​ലി ആ​ര്‍​സെ​നോ​ക്‌​സ്, സി​യാ​ന്‍ പ്രോ​ക്ട​ര്‍, ക്രി​സ് സെ​ബ്രോ​സ്‌​കി എ​ന്നി​വ​രാ​ണ്. ബ​ഹി​രാ​കാ​ശ​ത്തെ കാ​ഴ്ച​ക​ള്‍ അ​തി​മ​നോ​ഹ​ര​മാ​യി കാ​ണാ​ന്‍ മൂ​ന്ന് ദി​വ​സ​ത്തോ​ളം പേ​ട​കം ഭൂ​മി​യെ ചു​റ്റി​ക്ക​റങ്ങും .

Related Topics

Share this story