Times Kerala

ഇത്തവണത്തെ ഐ​പി​എ​ല്ലി​ന് കാ​ണി​ക​ൾ​ക്കും പ്ര​വേ​ശ​നം

 
ഇത്തവണത്തെ ഐ​പി​എ​ല്ലി​ന് കാ​ണി​ക​ൾ​ക്കും പ്ര​വേ​ശ​നം

ദു​ബാ​യി: യു​എ​ഇ യിൽ നടക്കാനിരിക്കുന്ന ഐ​പി​എ​ൽ മ​ത്സ​ര​ങ്ങ​ളി​ൽ കാ​ണി​ക​ൾ​ക്കും പ്ര​വേ​ശ​ന​മു​ണ്ടാ​യി​രി​ക്കും. അതേസമയം, നി​യ​ന്ത്രി​ത എ​ണ്ണം ആ​ളു​ക​ൾ​ക്ക് മാ​ത്ര​മാ​യി​രി​ക്കും പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക. ഐ​പി​എ​ൽ സി​ഒ​ഒ ഹോ​മം​ഗ് അ​മി​ൻ ആണ് ഇ​ക്കാ​ര്യം ഫ്രാ​ഞ്ചൈ​സി​ക​ളെ അ​റി​യി​ച്ചത്. മേ​യി​ൽ ഇ​ന്ത്യ​യി​ൽ തു​ട​ങ്ങി​യ ഐ​പി​എ​ൽ 2021 സീ​സ​ണ്‍ കോ​വി​ഡ് വ്യാ​പ​നം മൂ​ലം പാ​തി​വ​ഴി​യി​ൽ നി​ർ​ത്തി​യി​രു​ന്നു. പി​ന്നീ​ടാ​ണ് ശേ​ഷി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ൾ യു​എ​ഇ​യി​ൽ ന​ട​ത്താ​ൻ ബി​സി​സി​ഐ തീ​രു​മാ​നി​ച്ച​ത്. സെ​പ്റ്റം​ബ​ർ 19-നാ​ണ് ര​ണ്ടാം ഭാ​ഗം തു​ട​ങ്ങു​ന്ന​ത്.

Related Topics

Share this story