Times Kerala

സന്തോഷത്തിന്റെ തോത്‌ അളക്കുന്ന യന്ത്രത്തിന്‌ രൂപകല്‍പന നടത്തി കുസാറ്റ്‌ ഗവേഷക

 
സന്തോഷത്തിന്റെ തോത്‌ അളക്കുന്ന യന്ത്രത്തിന്‌ രൂപകല്‍പന നടത്തി കുസാറ്റ്‌ ഗവേഷക

കൊച്ചി: സന്തോഷത്തിന്റെ തോത്‌ അളക്കുന്ന യന്ത്രത്തിന്‌ രൂപകല്‍പന നടത്തി കുസാറ്റ്‌ ഗവേഷക.കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല(കുസാറ്റ്) അപ്ലൈഡ് കെമിസ്ട്രി വകുപ്പ് സെൻസർ റിസർച്ച് ഗ്രൂപ്പിലെ സി.എസ്.ഐ.ആർ റിസർച്ച് അസോസിയേറ്റ് ഡോ.ശാലിനി മേനോനാണ് ഉപകരണം കണ്ടുപിടിച്ചത്. മനുഷ്യരുടെ നാഡീതന്തു ഉത്‌പാദിപ്പിക്കുന്ന രാസപദാര്‍ഥമായ ഡോപ്പമൈനാണ്‌ സന്തോഷമുള്‍പ്പെടെയുള്ള മനുഷ്യവികാരങ്ങള്‍ നിര്‍ണയിക്കുന്നത്‌. ഡോപ്പമൈന്റെ അളവ്‌ നിര്‍ണയിക്കാന്‍ കഴിയുന്ന ഉപകരണമുണ്ടെങ്കില്‍ ന്യൂറോളജിക്കല്‍ ചികിത്സാ രംഗത്ത്‌ കൂടുതല്‍ മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമെന്ന ചിന്തയാണ്‌ കുസാറ്റ്‌ ഗവേഷകയെ ഡോപ്പാമീറ്റര്‍ എന്ന സെന്‍സര്‍ ഉപകരണത്തിന്റെ കണ്ടുപിടുത്തത്തിലേക്കെത്തിച്ചത്‌.ചെലവ് കുറഞ്ഞതും കൊണ്ട്‌നടക്കാൻ കഴിയുന്നതുമായ ഡോപ്പാമീറ്റർ പോയിന്റ് ഓഫ് കെയർ രോഗനിർണയ ആപ്ലിക്കേഷനുകൾക്ക് ഉപയോഗിക്കാം.പരിശോധനയ്‌ക്കായി സാമ്പിളിന്റെ കുറഞ്ഞ അംശം മാത്രം മതി പെട്ടന്നുതന്നെ ഫലം ലഭിക്കും.

Related Topics

Share this story