Times Kerala

അഫ്ഗാന്‍ ഉപപ്രധാനമന്ത്രി മുല്ലാ ബറാദാര്‍ കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; നിഷേധിച്ച് താലിബാന്‍

 
അഫ്ഗാന്‍ ഉപപ്രധാനമന്ത്രി മുല്ലാ ബറാദാര്‍ കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; നിഷേധിച്ച് താലിബാന്‍

കാബൂൾ: താലിബാൻ പിടിച്ചെടുത്ത അഫ്ഗാനിലെ ഉപപ്രധാനമന്ത്രിയായ മുല്ലാ ബറാദാർ കൊല്ലപ്പെട്ടെന്ന് അഭ്യൂഹം.താലിബാൻ നേതാക്കളിൽ പ്രധാനിയാണ് മുല്ലാ ബറാദാർ .താലിബാന് അകത്ത് തന്നെയുള്ള ആഭ്യന്തര പ്രശ്‌നത്തെ തുടർന്നാണ് ഇയാൾ കൊല്ലപ്പെട്ടതെന്ന് പുറത്ത് വരുന്ന സൂചനകൾ. എന്നാൽ, വാർത്തകൾ നിഷേധിച്ച് രം​ഗത്ത് എത്തിയിരിക്കുകയാണ് താലിബാൻ. മുല്ലാ ബാറാദാർ കൊല്ലപ്പെട്ടില്ലെന്നാണ് താലിബാൻ വക്താവ് വിശദീകരിച്ചിരിക്കുന്നത്. തെളിവിനായി അദ്ദേഹത്തിന്റെ ഓഡിയോ സന്ദേശവും താലിബാൻ പുറത്തുവിട്ടിട്ടുണ്ട്.

Related Topics

Share this story