Times Kerala

യുഎഇയിലെ ഫാക്ടറിയിൽ തീപിടുത്തം

 
യുഎഇയിലെ ഫാക്ടറിയിൽ തീപിടുത്തം

ഉമ്മുൽ ഖുവൈൻ: യുഎഇയിലെ ഫാക്ടറിയിൽ  തീപിടുത്തം. ഉമ്മുൽ ഖുവൈനിലെ ടയർ ഫാക്ടറിയിലാണ് തീപിടുത്തം ഉണ്ടായത്. ഉമ്മു അൽ തൗബ് ഇൻഡസ്ട്രിയൽ ഏരിയയിൽ സ്ഥിതി ചെയ്യുന്ന ഫാക്ടറിയിലാണ് തീപിടുത്തം ഉണ്ടായത്. അഗ്നിശമസേനാംഗങ്ങൾ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്.തീപിടുത്തമുണ്ടായതെന്ന വിവരം ലഭിച്ച ഉടൻ തന്നെ അഗ്നിശമന സേന സംഭവസ്ഥലത്തെത്തുകയും തീ അണയ്ക്കാനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു. നിലവിൽ രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്. ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

Related Topics

Share this story