chem

യുഎസ് ഓപ്പൺ കിരീടനേട്ടത്തിന് പിന്നാലെ റാങ്കിങ്ങിൽ വൻ കുതിപ്പുമായി എമ്മ റഡുക്കാനു

യുഎസ് ഓപ്പൺ ടൂർണമെന്റിൽ വനിതാ വിഭാഗം സിംഗിൾസ് കിരീട നേട്ടത്തിന് പിന്നാലെ ടെന്നീസ് റാങ്കിങ്ങിൽ കുതിച്ചുയർന്ന് ബ്രിട്ടീഷ് താരം എമ്മ റഡുക്കാനു. കിരീടനേട്ടത്തിനുശേഷം 127 സ്ഥാനം മെച്ചപ്പെടുത്തി എമ്മ 23 ആം റാങ്കിലെത്തി.

യുഎസ് ഓപ്പണിന് മുൻപ് 150 ആം സ്ഥാനത്തായിരുന്നു 18 കാരിയായ എമ്മ. യുഎസ് ഓപ്പൺ റണ്ണർ അപ്പ് ആയ ലൈല ആനി ഫെർണാണ്ടസ് 45 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 28 ആം റാങ്കിലെത്തി. ഓസ്‌ട്രേലിയയുടെ ആഷ്‌ലി ബാർട്ടി റാങ്കിങ്ങിൽ ഒന്നാം സ്ഥാനവും ബലാറസിന്റെ ആര്യാന സബലെങ്ക രണ്ടാം സ്ഥാനവും നിലനിർത്തി. എന്നാൽ മൂന്നാം സ്ഥാനത്തായിരുന്ന ജപ്പാൻ സൂപ്പർതാരം നവോമി ഒസാക്ക രണ്ടു സ്ഥാനം നഷ്ട്ടപ്പെട്ട് അഞ്ചാം റാങ്കിലേക്ക് വീണു. ചെക്ക് താരം കരോലിന പ്ലിസ്ക്കോവ, ഉക്രൈൻ താരം എലീന സ്വിറ്റോലിന എന്നിവർ ഓരോ സ്ഥാനം മെച്ചപ്പെടുത്തി യഥാക്രമം മൂന്നും നാലും റാങ്കിലെത്തി.

ലോകം മുഴുവൻ കോവിഡ് ഭീഷണിയിൽ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ടൈംസ്‌കേരള അഭ്യർത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

You might also like
Leave A Reply

Your email address will not be published.