chem

ചാമ്പ്യൻസ് ലീഗ്; തകർപ്പൻ ജയത്തോടെ യുവന്റസ്, സെനിത്തിനെ വീഴ്ത്തി ചെൽസി

യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബാൾ ഗ്രൂപ്പ് എച്ചിൽ കരുത്തന്മാരായ ചെൽസിയ്ക്കും യുവന്റസിനും ജയത്തോടെ തുടക്കം. നിലവിലെ ചാമ്പ്യന്മാരായ ചെൽസി റഷ്യൻ ക്ലബ്ബായ സെനിത് എഫ് സിയെയാണ് പരാജയപ്പെടുത്തിയത്.

എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ചെൽസിയുടെ വിജയം. ഗോൾരഹിതമായ ആദ്യ പകുതിയ്ക്ക് ശേഷം 69 ആം മിനുട്ടിൽ റൊമേലു ലുക്കാക്കുവാണ് ചെൽസിയുടെ വിജയഗോൾ നേടിയത്. മറ്റൊരു മത്സരത്തിൽ യുവന്റസ് മാൽമോയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്തു.

അലക്സ് സാൻഡ്രോ, പൗലോ ഡിബാല, അൽവാരോ മൊറാട്ട എന്നിവർ യുവന്റസിനായി ഗോളുകൾ നേടി. ഗ്രൂപ്പ് ജി യിൽ സെവില്ല- ആർബി സാൽസ്ബർഗ് മത്സരം ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.

ലോകം മുഴുവൻ കോവിഡ് ഭീഷണിയിൽ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ടൈംസ്‌കേരള അഭ്യർത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

You might also like
Leave A Reply

Your email address will not be published.