Times Kerala

30 ലക്ഷത്തോളം വിലമതിക്കുന്ന 210 ഗ്രാം വരുന്ന 500 ലഹരിഗുളികകളും ആറു മൊബൈൽ ഫോണുകളുമായി മലയാളി ഉൾപ്പെടെ മൂന്നുപേർ ബംഗളൂരുവിൽ പിടിയിൽ

 
30 ലക്ഷത്തോളം വിലമതിക്കുന്ന 210 ഗ്രാം വരുന്ന 500 ലഹരിഗുളികകളും ആറു മൊബൈൽ ഫോണുകളുമായി മലയാളി ഉൾപ്പെടെ മൂന്നുപേർ ബംഗളൂരുവിൽ പിടിയിൽ

ബംഗളൂരു: 30 ലക്ഷത്തോളം വിലമതിക്കുന്ന 210 ഗ്രാം വരുന്ന 500 ലഹരിഗുളികകളും ആറു മൊബൈൽ ഫോണുകളുമായി മലയാളി ഉൾപ്പെടെ മൂന്നുപേർ ബംഗളൂരുവിൽ പിടിയിലായി. രണ്ട് നൈജീരിയൻ പൗരന്മാരും മലയാളിയായ ഒരാളുമാണ് അറസ്​റ്റിലായത്. ഇവർ സഞ്ചരിച്ച കാറും പോലീസ് പിടിച്ചെടുത്തു. സെൻട്രൽ ക്രൈംബ്രാഞ്ചിെൻറ ആൻറി നാർകോട്ടിക്സ് വിങ്ങാണ് മൂന്ന് പേരെയും അറസ്​റ്റ്​ ചെയ്തത്. എൻ.ഡി.പി.എസ് നിയമപ്രകാരം മൂന്നു പേർക്കെതിരെയും കൊടിഗെഹള്ളി പൊലീസ് സ്​റ്റേഷനിലാണ് കേസ് രജിസ്​റ്റർ ചെയ്തിട്ടുള്ളത്. പിടിയിലായവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

Related Topics

Share this story