Times Kerala

ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, ഫാഷന്‍ ഡിസൈന്‍ ടെക്‌നോളജി ട്രേഡുകളിലേക്ക് 20 വരെ അപേക്ഷിക്കാം

 
ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, ഫാഷന്‍ ഡിസൈന്‍ ടെക്‌നോളജി ട്രേഡുകളിലേക്ക് 20 വരെ അപേക്ഷിക്കാം

പത്തനംതിട്ട: മെഴുവേലി ഗവ.ഐടിഐ (വനിത) എന്‍സിവിടി സ്‌കീം പ്രകാരം ആരംഭിക്കുന്ന ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, ഫാഷന്‍ ഡിസൈന്‍ ടെക്‌നോളജി എന്നീ ട്രേഡുകളിലേക്ക് ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്നതിനുളള അവസാന തീയതി ഈ മാസം 20 വരെ ദീര്‍ഘിപ്പിച്ചു. പത്താം ക്ലാസ് വിജയിച്ചവര്‍ക്കും അധിക യോഗ്യതയുളളവര്‍ക്കും അപേക്ഷിക്കാം. www.itiadmissions.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി നേരിട്ട് അപേക്ഷിക്കുകയോ ഏതെങ്കിലും ഗവ.ഐടിഐ, അക്ഷയ സെന്റര്‍ എന്നിവയുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യുകയോ ചെയ്യാം. വിശദ വിവരങ്ങള്‍ക്ക് ഓഫീസുമായി നേരിട്ടോ, 0468 2259952, 9496790949, 9995686848 എന്ന ഫോണ്‍ നമ്പരിലോ ബന്ധപ്പെടാമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

Related Topics

Share this story