Times Kerala

വര്‍ഷങ്ങളുടെ കാത്തിരിപ്പ് അവസാനിച്ചു; പൊടിപെണ്ണിനും സ്വന്തം ഭൂമി

 
വര്‍ഷങ്ങളുടെ കാത്തിരിപ്പ് അവസാനിച്ചു; പൊടിപെണ്ണിനും സ്വന്തം ഭൂമി

കൊല്ലം: വര്‍ഷങ്ങളുടെ കാത്തിരിപ്പിനോടുവില്‍ ഭൂമിയുടെ അവകാശിയായി പൊടിപ്പെണ്ണ്. നെടുവത്തൂര്‍ പഞ്ചായത്തിലെ ആനക്കോട്ടൂരിലെ 10 സെന്റ് ഭൂമിയുടെ അവകാശരേഖ ജില്ലാതല പട്ടയമേളയില്‍ ധനകാര്യവകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാലിന്റെ കൈയ്യില്‍ നിന്നാണ് ഏറ്റുവാങ്ങിയത്. 75 വയസുള്ള പൊടിപ്പെണ്ണ് ക്യാന്‍സര്‍ രോഗിയാണ്. സംസ്ഥാന സര്‍ക്കാരിന്റെ ക്ഷേമപെന്‍ഷനും മറ്റ് അനുകൂല്യങ്ങളും കിട്ടുന്നുണ്ട്.

സ്വന്തം ഭൂമിയുടെ കൈവശാവകാശത്തിനായി വര്‍ഷങ്ങളായി ശ്രമിക്കുകയായിരുന്നു. ഇപ്പോള്‍ സംസ്ഥാന സര്‍ക്കാറിന്റെ നൂറ് ദിന കര്‍മ്മ പരിപാടികളുടെ ഭാഗമായി ഭൂമിയുടെ പട്ടയം ഏറ്റുവാങ്ങാന്‍ സാധിച്ചതില്‍ സര്‍ക്കാരിനോടും മുഖ്യമന്ത്രിയോടുമുള്ള നന്ദിയും കടപ്പാടും നിറകണ്ണുകളോടെ പങ്കിടുകയാണ് ഈ വയോധിക.

Related Topics

Share this story