Times Kerala

ഓസോണ്‍ ദിനത്തില്‍ എസി എക്സ്ചേഞ്ച് ഓഫറുമായി ഗോദ്റെജ് അപ്ലയന്‍സസ്

 
ഓസോണ്‍ ദിനത്തില്‍ എസി എക്സ്ചേഞ്ച് ഓഫറുമായി ഗോദ്റെജ് അപ്ലയന്‍സസ്

കൊച്ചി: ഗോദ്റെജ് ഗ്രൂപ്പിന്‍റെ പതാകവാഹക കമ്പനിയായ ഗോദ്റെജ് ആന്‍ഡ് ബോയ്സിന് കീഴിലുള്ള ഗോദ്റെജ് അപ്ലയന്‍സസ്, ലോക ഓസോണ്‍ ദിനത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് പ്രത്യേക എയര്‍ കണ്ടീഷന്‍ എക്സ്ചേഞ്ച് ഓഫര്‍ അവതരിപ്പിച്ചു. ആര്‍22 റഫ്രിജറന്‍റ് ഉള്ള പഴയ എയര്‍കണ്ടീഷണറുകള്‍ എക്സചേഞ്ച് ചെയ്യുമ്പോള്‍ ബ്രാന്‍ഡിന്‍റെ നിലവിലുള്ള ഓഫറുകള്‍ക്കൊപ്പം രണ്ടായിരം രൂപയുടെ അധിക മൂല്യം ലഭിക്കും. രാജ്യമെമ്പാടുമുള്ള എല്ലാ ഗോദ്റെജ് എക്സ്ക്ലൂസീവ് ബ്രാന്‍ഡ് ഔട്ട്ലെറ്റുകള്‍, ഗ്രീന്‍ എസി ഹബ്ബുകള്‍, ബ്രാന്‍ഡ് ഔട്ട്ലെറ്റുകള്‍ എന്നിവിടങ്ങളില്‍ 2021 സെപ്റ്റംബര്‍ 16ന് മാത്രമായിരിക്കും ഓഫര്‍ ലഭ്യമാവുക.

ആര്‍290 ഹൈഡ്രോകാര്‍ബണ്‍ റഫ്രിജെറന്‍റ് ഉപയോഗിച്ചുള്ള, ഇന്ത്യയിലെ ഏറ്റവും പരിസ്ഥിതി സൗഹൃദ എയര്‍കണ്ടീഷണറുകളുടെ വിശാലമായ ശ്രേണി വാഗ്ദാനം ചെയ്ത ആദ്യ ബ്രാന്‍ഡാണ് ഗോദ്റെജ്. സീറോ ഓസോണ്‍ ഡിപ്ലിഷന്‍ പൊട്ടന്‍ഷ്യല്‍ (ഒഡിപി), ഏറ്റവും കുറഞ്ഞ ഗ്ലോല്‍ വാമിങ് പൊട്ടന്‍ഷ്യല്‍ (ജിഡബ്ല്യുപി) എന്നിവ ഈ എയര്‍കണ്ടീഷണറുകള്‍ ഉറപ്പാക്കുന്നു. 10 വര്‍ഷത്തെ കംപ്രസര്‍ വാറന്‍റിയോടെ ഇന്‍വെര്‍ട്ടര്‍ സാങ്കേതികവിദ്യയിലാണ് ഗോദ്റെജ് എസികള്‍ വരുന്നത്.

2001ല്‍ നൂറ് ശതമാനം സിഎഫ്സി, എച്ച്സിഎഫ്സി, എച്ച്എഫ്സി ഫ്രീ റഫ്രിജറേറ്ററുകള്‍ (ആര്‍600എ) നിര്‍മിക്കുന്ന ഇന്ത്യയിലെ ആദ്യത്തേതും ഒരേയൊരു കമ്പനിയുമായി ഗോദ്റെജ് അപ്ലയന്‍സസ് മാറിയിരുന്നു. 2012ല്‍ ഹരിത വാതകങ്ങളുള്ള എസികള്‍ (ആര്‍290) നിര്‍മിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ബ്രാന്‍ഡായും മാറി. ഇതിന് പുറമെ ഈ എസികള്‍ നിര്‍മിക്കുന്ന മൊഹാലി, ഷിര്‍വാള്‍ എന്നിവിടങ്ങളിലെ നിര്‍മാണ യൂണിറ്റുകള്‍ക്ക് ഇന്ത്യയിലെ ആദ്യത്തെ സിഐഐ പ്ലാറ്റിനം പ്ലസ് ഗ്രീന്‍ കോ റേറ്റിങും ലഭിച്ചു.

കുറഞ്ഞ കാര്‍ബണ്‍ പുറംതള്ളുന്ന ഉത്പന്നങ്ങള്‍ വികസിപ്പിക്കുന്നതിന് തങ്ങള്‍ എല്ലായ്പ്പോഴും പ്രതിജ്ഞാബദ്ധരാണെന്നും, ആര്‍290 റഫ്രിജറന്‍റുള്ള തങ്ങളുടെ ഉത്പന്ന നിര അതിന്‍റെ ഉദാഹരണമാണെന്നും ഗോദ്റെജ് അപ്ലയന്‍സസിന്‍റെ എസി പ്രൊഡക്റ്റ് ഗ്രൂപ്പ് ഹെഡ് സന്തോഷ് സാലിയന്‍ പറഞ്ഞു.

Related Topics

Share this story