Times Kerala

ഖത്തറില്‍ എഫ്-22 യുദ്ധവിമാനങ്ങള്‍ വിന്യസിച്ച് അമേരിക്ക

 
ഖത്തറില്‍ എഫ്-22 യുദ്ധവിമാനങ്ങള്‍ വിന്യസിച്ച് അമേരിക്ക

വാഷിങ്ടണ്‍; ഖത്തറില്‍ റഡാറുകളെ കബളിപ്പിക്കാന്‍ ശേഷിയുള്ള എഫ്-22 റാപ്റ്റര്‍ യുദ്ധവിമാനങ്ങള്‍ അമേരിക്ക വിന്യസിച്ചു. ഖത്തര്‍ തലസ്ഥാനമായ ദോഹയ്ക്ക് സമീപമുള്ള അല്‍ വ്യോമതാവളത്തിലാണ് എഫ്-22 വിനെ വിന്യസിച്ചിരിക്കുന്നത്. മേഖലയിലെ തങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് യുദ്ധവിമാനങ്ങള്‍ വിന്യസിച്ചിരിക്കുന്നതെന്നാണ് അമേരിക്കന്‍ വ്യോമസേന പറയുന്നത്.

ഇറാനുമായുള്ള ആണവകരാറില്‍ നിന്ന് അമേരിക്ക ഏകപക്ഷീയമായി പിന്മാറിയതിനെ തുടര്‍ന്നാണ് ഇറാന്‍- അമേരിക്ക സംഘര്‍ഷം ഉടലെടുത്തത്. ഇറാനെതിരെ അമേരിക്ക ഉപരോധങ്ങള്‍ കൊണ്ടുവരികയും ചെയ്തിരുന്നു. ഇതിനിടെ ഓമാന്‍ കടലിടുക്കില്‍ വെച്ച് ചരക്കുകപ്പലുകള്‍ ആക്രമിക്കപ്പെടുന്ന സാഹചര്യമുണ്ടായി. ഇതിന് പിന്നാലെ കഴിഞ്ഞ ആഴ്ച അമേരിക്കയുടെ നിരീക്ഷണ ഡ്രോണ്‍ വ്യോമാതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ച് ഇറാന്‍ വെടിവെച്ചിടുകയും ചെയ്തിരുന്നു.

Related Topics

Share this story