Times Kerala

കോവിഡ്: 14,959 പേര്‍ക്ക് ഇന്ന് സമ്പർക്കത്തിലൂടെ രോഗബാധ; ഉറവിടം അറിയാത്ത 778 രോഗികൾ

 
കോവിഡ്: 14,959 പേര്‍ക്ക് ഇന്ന് സമ്പർക്കത്തിലൂടെ രോഗബാധ; ഉറവിടം അറിയാത്ത 778 രോഗികൾ

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 15,876 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,05,005 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 129 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 22,779 ആയി.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 25,654 പേര്‍ രോഗമുക്തി നേടി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 44 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 14,959 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 778 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

Related Topics

Share this story