Times Kerala

ബന്ധൻ – ആറാം ദിവസം :മികച്ച സാമൂഹ്യ സേവന പരിപാടികളുമായി ജെ സി ഐ ഒലവക്കോട്

 
ബന്ധൻ – ആറാം ദിവസം :മികച്ച സാമൂഹ്യ സേവന പരിപാടികളുമായി ജെ സി ഐ ഒലവക്കോട്

പാലക്കാട്: ദേശീയ തലത്തിൽ നടക്കുന്ന ബന്ധൻ – ജെ സി ഐ വാരാഘോഷത്തിൻറെ ഭാഗമായി ഒലവക്കോട് താണാവിൽ മാലിന്യങ്ങൾ കുന്നു കൂടി കിടന്നിരുന്ന സ്ഥലവും പരിസര പ്രദേശങ്ങളും പുതുപ്പരിയാരം മാലിന്യ സംസ്കരണ പ്ളാൻറ് തൊഴിലാളികളുടെസഹായത്തോടെ ജെ സി ഐ ഒലവക്കോടിൻറെ പ്രവർത്തകർ വൃത്തിയാക്കി. പുഷ്പ ഫല സസ്യങ്ങൾ കൊണ്ട് മനോഹരമാക്കിയ പ്രദേശം ഹേമാംബിക നഗർ പോലീസ് സ്റ്റേഷനിലെ സബ്ബ് ഇൻസ്‌പെക്ടർ അനൂപ്.എ ഔപചാരികമായി ഉദ്ഘാടനം ചെയ്തു . വാരാഘോഷത്തിലെ ആറാം ദിനത്തിൻറെ ഭാഗമായി മേലെ ധോണി അംഗനവാടിയിലെ കുട്ടികൾക്ക് പഠന സൗകര്യമൊരുക്കുന്നതിനായി ടെലിവിഷൻ , കോവിഡ് കാലത്തു തൊഴിൽ നഷ്ടപ്പെട്ടു പ്രതിസന്ധിയിലായ കല്ലേകുളങ്ങരയിലുള്ള ബാബുവിന് സാനിറ്റൈസിങ് മെഷീൻ , ഓട്ടൂർക്കാടിലുള്ള റജീനക്ക് തയ്യൽ മെഷീൻ എന്നിവ സംഭാവന ചെയ്തു. ഒലവക്കോട് ജംഗ്‌ഷനിലുള്ള ട്രാഫിക് ഡിവൈഡറിൻറെ ഉള്ളിൽ അലങ്കാര സസ്യങ്ങൾ വെച്ച് പിടിപ്പിച്ചു. പ്രസിഡണ്ട് വർഷ എസ് കുമാർ, വാരാഘോഷ കോ ഓർഡിനേറ്റർ ദിവ്യ .എം ശബരീഷ് . എസ് , ധന്യ ആർ ദാസ് , ആശ്വിൻ ബാബു , നിഹ അൽഷാം .എ , ശ്വേത പി .എം, എബിൻ ജോർജ്ജ് എന്നിവർ നേതൃത്വം നൽകി .

Related Topics

Share this story