Times Kerala

റോഡരികിലെ തട്ടുകടയില്‍ നിന്നും ഭക്ഷണം കഴിച്ച് തെലുങ്ക് സൂപ്പർ താരം അല്ലു അർജ്ജുൻ; നിമിഷ നേരം കൊണ്ട് വൈറലായി വിഡിയോ

 
റോഡരികിലെ തട്ടുകടയില്‍ നിന്നും ഭക്ഷണം കഴിച്ച് തെലുങ്ക് സൂപ്പർ താരം അല്ലു അർജ്ജുൻ; നിമിഷ നേരം കൊണ്ട് വൈറലായി വിഡിയോ

തെന്നിന്ത്യ മുഴുവന്‍ ആരാധകരുള്ള തെലുങ്ക് സൂപ്പർ താരം അല്ലു അര്‍ജുന്‍ ഷൂടിങ്ങിന്റെ ഇടവേളയില്‍ വഴിയോരത്തെ തട്ടുകടയില്‍ ഭക്ഷണം കഴിക്കാനെത്തിയതിന്റെ വീഡിയോ ആണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നത്. അതിരാവിലെ തന്റെ ടീമിനൊപ്പം ഭക്ഷണം കഴിക്കാന്‍ എത്തിയതായിരുന്നു താരം. വെള്ള ടിഷര്‍ടും ഷോര്‍ട്സും ധരിച്ചാണ് താരം ഭക്ഷണം കഴിക്കാന്‍ എത്തിയത്. പോകാന്‍ നേരം ഭക്ഷണം നല്‍കിയതിന് കടയുടമയോട് അല്ലു നന്ദി പറയുന്നതും വിഡിയോയില്‍ കാണാം.ഇത്രയും ലളിതമാണോ താരമെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.ആര്യ എന്ന സിനിമയിലൂടെ വന്ന് മലയാളി പ്രേക്ഷകരുടെയും ഹീറോ ആയി മാറി അല്ലു നിലവില്‍ സുകുമാറിന്റെ പുഷ്പ എന്ന ചിത്രത്തിന്റെ ഷൂടിങ്ങിലാണ്. ആന്ധ്രപ്രദേശിലെ ഗോകവാരത്താണ് ചിത്രീകരണം നടക്കുന്നത്.

Related Topics

Share this story