Times Kerala

പൊന്നാനിയിൽ ഫുട്ബോൾ കളിക്കുന്നതിനിടെ വിദ്യാർഥി മൈതാനത്ത് കുഴഞ്ഞു വീണു മരിച്ചു

 
പൊന്നാനിയിൽ ഫുട്ബോൾ കളിക്കുന്നതിനിടെ വിദ്യാർഥി മൈതാനത്ത് കുഴഞ്ഞു വീണു മരിച്ചു

മലപ്പുറം : ഫുട്ബോൾ കളിക്കുന്നതിനിടെ വിദ്യാർഥി മൈതാനത്ത് കുഴഞ്ഞുവീണു മരിച്ചു. പൊന്നാനി ചങ്ങരംകുളത്ത് ചിയ്യാനൂർ ചോലയിൽ കബീറിന്റെ മകൻ നിസാമുദ്ദീൻ (18) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ കോഴിക്കര ഫുട്ബോൾ മൈതാനത്ത് കൂട്ടുകാരോടൊപ്പം കളിക്കുന്നതിനിടെയാണു സംഭവം.

Related Topics

Share this story