Times Kerala

അന്തരിച്ച നടന്‍ റിസബാവയുടെ മൃതദേഹം കബറടക്കി

 
അന്തരിച്ച നടന്‍ റിസബാവയുടെ മൃതദേഹം കബറടക്കി

കൊച്ചി: കഴിഞ്ഞ ദിവസം അന്തരിച്ച നടന്‍ റിസബാവയുടെ മൃതദേഹം കബറടക്കി. കൊച്ചിയിലെ കൊച്ചങ്ങാടി ചെമ്പിട്ട പള്ളിയില്‍ ആയിരുന്നു കബറടക്കം. എല്ലാ ഔദ്യോഗിക ബഹുമതികളോടും കൂടിയായിരുന്നു അദ്ദേഹത്തിന്റെ മരണാന്തര ചടങ്ങുകള്‍ നടന്നത്. എറണാകുളം ജില്ലാകളക്ടര്‍ അന്തിമോപചാരം അര്‍പ്പിച്ചു.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മരണശേഷം നടത്തിയ പരിശോധനയില്‍ റിസബാവക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അതിനാല്‍ പൊതുദര്‍ശനം ഒഴിവാക്കി.

Related Topics

Share this story