Times Kerala

‘അര്‍ഹമായ പരിഗണന നൽകും’; അനില്‍കുമാറിനെ സ്വീകരിച്ച് കോടിയേരി

 
‘അര്‍ഹമായ പരിഗണന നൽകും’; അനില്‍കുമാറിനെ സ്വീകരിച്ച് കോടിയേരി

തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലെത്തിയ കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി കെ.പി അനില്‍ കുമാറിനെ എകെജി സെന്ററില്‍ സ്വീകരിച്ച് കോടിയേരി ബാലകൃഷ്ണനടക്കമുള്ള നേതാക്കള്‍. അനില്‍കുമാറിന് അര്‍ഹമായ പരിഗണന സിപിഐഎം നല്‍കുമെന്നും അദ്ദേഹത്തെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നെന്നും കോടിയേരി പറഞ്ഞു. കെപിസിസി അധ്യക്ഷന്‍ ചുമതലയേറ്റപ്പോള്‍ പറഞ്ഞത് ഇനിയൊരാള്‍ പോലും കോണ്‍ഗ്രസ് വിട്ട് പോകില്ലെന്നാണ്. എന്നാല്‍ ഇപ്പോള്‍ ഉരുൾപ്പൊട്ടലാണ് കോൺഗ്രസിൽ നടക്കുന്നത്. ഇതിന്റെ ഭാഗമായാണ് കെപിസിസി സംഘടന സെക്രട്ടറി തന്നെ സിപിഐഎമ്മിലേക്ക് എത്തിയത്. അദ്ദേഹത്തെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു. സിപിഐഎമ്മിലേക്ക് വരുന്ന എല്ലാവര്‍ക്കും അര്‍ഹമായ പരിഗണന നൽകും എന്നായിരുന്നു കോടിയേരി പറഞ്ഞത്.

Related Topics

Share this story