Times Kerala

‘അണ്ണാത്തെ’ പോസ്റ്ററില്‍ ആടിനെ അറുത്ത് രക്താഭിഷേകം; രജനികാന്തിനെതിരെ പരാതി

 
‘അണ്ണാത്തെ’ പോസ്റ്ററില്‍ ആടിനെ അറുത്ത് രക്താഭിഷേകം; രജനികാന്തിനെതിരെ പരാതി

ചെന്നൈ: നടന്‍ രജനികാന്തിനെതിരെ മൃഗബലി നടത്തിയതിനു കേസെടുക്കണമെന്നാവശ്യപ്പെട്ടു പൊലീസില്‍ പരാതി. അണ്ണാത്തെ സിനിമയുടെ മോഷന്‍ പോസ്റ്റര്‍ റിലീസിനോട് അനുബന്ധിച്ചു തിരുച്ചിറപ്പള്ളിയില്‍ ആടിനെ അറുത്ത് രക്താഭിഷേകം നടത്തിയ സംഭവത്തിലാണ് താരത്തിനെതിരെ കേസെടുക്കണമെന്ന ആവശ്യം ഉയരുന്നത്. സൂപ്പര്‍ സ്റ്റാറിന്റെ കൂറ്റന്‍ കട്ടൗട്ട് ഉയര്‍ത്തിയാണ് അണ്ണാത്തയുടെ മോഷന്‍ പോസ്റ്റര്‍ റിലീസിനെ ആരാധകർ ആഘോഷമാക്കിയത്. തുടർന്നായിരുന്നു ജനമധ്യത്തിൽ വച്ച് ആടിനെ അറുത്ത് രക്താഭിഷേകം നടത്തിയത്. ദൃശ്യങ്ങള്‍ ആരാധകര്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. ഇതോടെ പ്രതിഷേധം ശക്തമായി. നടപടി ക്രൂരതയാണെന്നും പൊതുസ്ഥലത്തെ അറവ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഇടയില്‍ ഭീതിയുണ്ടാക്കുമെന്നാണ് പരാതിയില്‍ പറയുന്നത്. 2018 ല്‍ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച സമയത്തും ആരാധകര്‍ വ്യാപകമായി മൃഗബലി നടത്തിയത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

Related Topics

Share this story