Times Kerala

മേ​ലൂ​രി​ൽ സി​പി​എം-​ബി​ജെ​പി ഏറ്റുമുട്ടൽ; ര​ണ്ടു പേ​ർ​ക്കു വെ​ട്ടേ​റ്റു; സ്ഥലത്ത് പോലീസ് കാവൽ

 
മേ​ലൂ​രി​ൽ സി​പി​എം-​ബി​ജെ​പി ഏറ്റുമുട്ടൽ; ര​ണ്ടു പേ​ർ​ക്കു വെ​ട്ടേ​റ്റു; സ്ഥലത്ത് പോലീസ് കാവൽ

ത​ല​ശേ​രി:​ ധ​ർ​മ​ടം മേ​ലൂ​രി​ൽ സി​പി​എം – ബി​ജെ​പി പ്രവർത്തകർ തമ്മിൽ സംഘർഷം. അക്രമത്തിൽ ര​ണ്ടു പേ​ർ​ക്ക് വെ​ട്ടേ​റ്റു. പ​രി​ക്കേ​റ്റ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നാ​യ മേ​ലൂ​ർ പാ​ള​യ​ത്തി​ൽ വീ​ട്ടി​ൽ ധ​ന​രാ​ജി (33) നെ ​കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും സി​പി​എം പ്ര​വ​ർ​ത്ത​ക​ൻ ചോ​ന​മ്പ​ത്ത് മ​നീ​ഷി (41) നെ ​ത​ല​ശേ​രി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.ഇ​ന്ന​ലെ അ​ർ​ധ രാ​ത്രി​യി​ലാ​ണ് സം​ഘ​ർ​ഷം ഉ​ണ്ടാ​യ​ത്. ധ​ർ​മ​ടം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. കൂടുതൽ സംഘർഷ സാധ്യത കണക്കിലെടുത്തു പ്ര​ദേ​ശ​ത്ത് പോ​ലീ​സ് കാ​വ​ൽ ഏ​റ്റെ​ടു​ത്തി.

Related Topics

Share this story