Times Kerala

നായ കുറുകെ ചാടി; ഭര്‍ത്താവിനൊപ്പം ബൈകില്‍ സഞ്ചരിക്കവെ റോഡിലേക്ക് തെറിച്ചുവീണ എന്‍ജിനീയറായ യുവതിക്ക് ദാരുണാന്ത്യം

 
നായ കുറുകെ ചാടി; ഭര്‍ത്താവിനൊപ്പം ബൈകില്‍ സഞ്ചരിക്കവെ റോഡിലേക്ക് തെറിച്ചുവീണ എന്‍ജിനീയറായ യുവതിക്ക്  ദാരുണാന്ത്യം

ഷൊര്‍ണൂര്‍: ഭര്‍ത്താവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന സ്ത്രീ വീണു മരിച്ചു. കോട്ടയം ഈരാറ്റുപേട്ട പേഴുമുക്കാട്ടില്‍ പരീത് ബാവ ഖാന്റെ മകള്‍ ജുവൈന പി. ഖാന്‍ (46) ആണു മരിച്ചത്. പഞ്ചായത്ത് എന്‍ജിനീയറാണ് ജുവൈന പി. ഖാന്‍. നായ കുറുകെ ചാടിയപ്പോള്‍ ബൈക്ക് നിയന്ത്രണം വിട്ടാണ് അപകടം ഉണ്ടായത്.
ഭര്‍ത്താവും തൃശൂര്‍ ഗവ. എന്‍ജിനീയറിങ് കോളജ് അധ്യാപകനുമായ അബ്ദുല്‍ ജമാലിനൊപ്പം ഷൊര്‍ണൂരില്‍ നിന്ന് ചെറുതുരുത്തിയിലേക്കു പോകുമ്ബോള്‍ കൊച്ചിപാലത്തിന് സമീപമായിരുന്നു അപകടം. ഉടന്‍ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിച്ചു. മൃതദേഹം ഈരാറ്റുപേട്ടയിലേക്ക് കൊണ്ടുപോയി. പട്ടാമ്ബി ബ്ലോക് പഞ്ചായത്ത് അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയറായിരുന്നു. മക്കള്‍: ജമിയ, ജിയ

Related Topics

Share this story