Times Kerala

പതിനഞ്ചുകാരിയായ വിദ്യാർത്ഥിനിക്ക് അശ്ലീല ചിത്രങ്ങൾ അയച്ചുകൊടുത്ത്, ദൃശ്യങ്ങളിൽ ഉള്ള രീതിയിൽ പീഡിപ്പിക്കാൻ ശ്രമിച്ച മദ്രസ അധ്യാപകന് എട്ടിന്റെ പണി കൊടുത്ത് കോടതി

 
പതിനഞ്ചുകാരിയായ വിദ്യാർത്ഥിനിക്ക് അശ്ലീല ചിത്രങ്ങൾ അയച്ചുകൊടുത്ത്, ദൃശ്യങ്ങളിൽ ഉള്ള രീതിയിൽ പീഡിപ്പിക്കാൻ ശ്രമിച്ച മദ്രസ അധ്യാപകന് എട്ടിന്റെ പണി കൊടുത്ത് കോടതി

വിർജീനിയ: പതിനഞ്ചുകാരിയായ വിദ്യാർത്ഥിനിക്ക് അശ്ലീല ചിത്രങ്ങൾ അയച്ചുകൊടുക്കുകയും ദൃശ്യങ്ങളിലുള്ള രീതിയിൽ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മദ്രസ അദ്ധ്യാപകന് 10 വർഷം തടവ്. അസാധാരണമായ സംഭവമെന്ന് വിശേഷിപ്പിച്ചാണ് അമേരിക്കയിലെ വിർജീനിയൻ സ്വദേശിയായ സെയ്തു സുലൈമാൻ കോകായിയെ അലക്‌സാണ്ട്രിയയിലെ ഫെഡറൽ കോടതി ശിക്ഷിച്ചത്.

സാധാരണ ഇത്തരം കേസുകൾക്ക് ജീവപര്യന്തം തടവ് ശിക്ഷയാണ് വിധിക്കുന്നത്. എന്നാൽ ജീവപര്യന്തം ശിക്ഷവിധിക്കാൻ തക്ക കുറ്റം പ്രതി ചെയ്‌തിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.മദ്യം കഴിച്ച് തൊഴിലാളി മരിച്ച നിലയിൽ,​ രണ്ട് പേരുടെ നില ഗുരുതരം
മേരിലാൻഡ് യൂണിവേഴ്സിറ്റിയിൽ ജോലി ചെയ്യുന്ന സുലൈമാൻ വാഷിംഗ്‌ടണിലെ ഒരു മുസ്‌ലിം പള്ളിയിൽ ഖുറാൻ ക്ലാസുകളും എടുക്കാറുണ്ടായിരുന്നു.

പെൺകുട്ടിക്കും തന്റെ സുഹൃത്തുക്കൾക്കും തീവ്രവാദ ആശയങ്ങൾ നിറഞ്ഞതും അശ്ലീലയുടെ അതിപ്രസരണമുള്ളതുമായ നിരവധി വീഡിയോകളും ചിത്രങ്ങളും ഇയാൾ അയച്ചിരുന്നുവെന്ന് കോടതിയിൽ പ്രോസിക്യൂഷൻ ആരോപിച്ചു. പ്രതിക്ക് 25 വർഷം തടവ് ശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ വാദിച്ചു.

എന്നാൽ ഇത് അംഗീകരിക്കാതിരുന്ന കോടതി സുലൈമാനെ 10 വർഷത്തെ തടവിന് വിധിക്കുകയായിരുന്നു. കോടതിയിൽ വൈകാരികമായാണ് സുലൈമാൻ പ്രതികരിച്ചത്. എല്ലാവരോടും താൻ മാപ്പ് പറയുന്നതായും ഇനി ഇത്തരം തെറ്റ് തന്റെ ഭാഗത്ത് നിന്നുണ്ടാകില്ലെന്നും ഇയാൾ പറഞ്ഞു.

Related Topics

Share this story