Times Kerala

ആലപ്പുഴ ജില്ലയില്‍ 1118 പേര്‍ക്ക് കോവിഡ്; 1747 പേര്‍ക്ക് രോഗമുക്തി

 
ആലപ്പുഴ ജില്ലയില്‍ 1118 പേര്‍ക്ക് കോവിഡ്; 1747 പേര്‍ക്ക് രോഗമുക്തി

ആലപ്പുഴ: ജില്ലയില്‍ തിങ്കളാഴ്ച (സെപ്റ്റംബര്‍ 13) 1118 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1747 പേര്‍ രോഗമുക്തരായി. 18.28 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1093 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 20 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. ആകെ 271253 പേര്‍ രോഗമുക്തരായി. 12217 പേര്‍ ചികിത്സയിലുണ്ട്.

248 പേര്‍ കോവിഡ് ആശുപത്രികളിലും 2268 പേര്‍ സി.എഫ്.എല്‍.റ്റി.സി.കളിലും ചികിത്സയിലുണ്ട്. 8885 പേര്‍ വീടുകളില്‍ ഐസൊലേഷനിലുണ്ട്. 179 പേരെ ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. 2025 പേര്‍ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. 1055 പേര്‍ നിരീക്ഷണത്തിന് നിര്‍ദേശിക്കപ്പെട്ടു. ആകെ 26438 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നു. 6990 സാമ്പിളുകളാണ് തിങ്കളാഴ്ച പരിശോധനയ്ക്ക് അയച്ചത്.

Related Topics

Share this story