Times Kerala

എച്ച്.ഡി.സി & ബി.എം കോഴ്‌സ് അപേക്ഷ തിയതി നീട്ടി

 
എച്ച്.ഡി.സി & ബി.എം കോഴ്‌സ് അപേക്ഷ തിയതി നീട്ടി

തിരുവനന്തപുരം: സംസ്ഥാന സഹകരണ യൂണിയന്റെ കീഴിൽ പ്രവർത്തിക്കുന്ന സഹകരണ പരിശീലന കോളേജുകളിലെ 2021-22 വർഷ എച്ച്.ഡി.സി & ബി.എം കോഴ്‌സിന് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി 25 വരെ നീട്ടി. ബിരുദമാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കുന്നതിനും, വിശദ വിവരത്തിനും www.scu.kerala.gov.in സന്ദർശിക്കുക.

Related Topics

Share this story