Times Kerala

മുഴുവൻപേർക്കും കോവിഡ് പ്രതിരോധ വാക്സിന്റെ ആദ്യഡോസ് നൽകി മൂന്ന് സംസ്ഥാനങ്ങളും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളും; അഭിനന്ദിച്ച് കേന്ദ്ര ആരോഗ്യ മന്ത്രി

 
മുഴുവൻപേർക്കും കോവിഡ് പ്രതിരോധ വാക്സിന്റെ ആദ്യഡോസ് നൽകി മൂന്ന് സംസ്ഥാനങ്ങളും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളും; അഭിനന്ദിച്ച് കേന്ദ്ര ആരോഗ്യ മന്ത്രി

ഡൽഹി: പ്രായപൂർത്തിയായ മുഴുവൻപേർക്കും കോവിഡ് പ്രതിരോധ വാക്സിന്റെ ആദ്യഡോസ് നൽകി മൂന്ന് സംസ്ഥാനങ്ങളും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളും. ഹിമാചൽ പ്രദേശ്, ഗോവ, സിക്കിം എന്നീ സംസ്ഥാനങ്ങളും ദാദ്രാ ആൻഡ് നാഗർഹവേലി-ദാമൻ ആൻഡ് ദിയു, ലഡാക്ക്, ലക്ഷദ്വീപ് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളുമാണ് അർഹരായ മുഴുവൻപേർക്കും ആദ്യഡോസ് വാക്സിൻ നൽകിയത്.ഈ സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അഭിനന്ദിച്ചു. ട്വിറ്ററിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

Related Topics

Share this story