Times Kerala

ലോകകപ്പ്: പാകിസ്താന്റെയും അഫ്ഗാനിസ്താന്റെയും ആരാധകർ തമ്മിൽ ഏറ്റുമുട്ടൽ

 
ലോകകപ്പ്: പാകിസ്താന്റെയും അഫ്ഗാനിസ്താന്റെയും ആരാധകർ തമ്മിൽ ഏറ്റുമുട്ടൽ

ഹെഡ്ഡിങ്ലി: ലോകകപ്പ് ക്രിക്കറ്റ് പോരാട്ടത്തിനിടെ പാകിസ്താന്റെയും അഫ്ഗാനിസ്താന്റെയും ആരാധകർ തമ്മിൽ ഏറ്റുമുട്ടൽ. ഗ്യാലറിയിലും സ്റ്റേഡിയത്തിന് പുറത്തും ഏറ്റുമുട്ടൽ നടന്നു. ഇതിനെ തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ഇവരെ ഗ്യാലറിയിൽ നിന്ന് ഒഴിപ്പിച്ചു.

മത്സരം തുടങ്ങുന്നതിന് മുൻപ് തന്നെ ഇരു കൂട്ടരും തമ്മിൽ സ്റ്റേഡിയത്തിന് പുറത്ത് സംഘട്ടനം ആരംഭിച്ചിരുന്നു. മത്സരം തുടങ്ങിയശേഷം ഇത് ഗ്യാലറിയിലും തുടരുകയായിരുന്നു.

Related Topics

Share this story