Times Kerala

20 അടിയിലേറെ നീളം, 2000 കിലോയോളം ഭാരം; അഴീക്കലില്‍ തിമിംഗലം ചത്തടിഞ്ഞു

 
20 അടിയിലേറെ നീളം, 2000 കിലോയോളം ഭാരം; അഴീക്കലില്‍ തിമിംഗലം ചത്തടിഞ്ഞു

കൊല്ലം : അഴീക്കൽ തീരത്ത് ഭീമൻ തിമിംഗലത്തിന്‍റെ ശരീരം കരയ്‌ക്കടിഞ്ഞു. ഏകദേശം 20 അടിക്ക് മുകളിൽ നീളമുള്ള 2000 കിലോ ഭാരം കണക്കാക്കുന്ന തിമിംഗലമാണ് ഞായറാഴ്‌ച വൈകിട്ടോടെ കരക്കടിഞ്ഞത്.അഴുകി തുടങ്ങിയ തിമിംഗലത്തിൻ്റെ ശരീര ഭാഗങ്ങൾ അടർന്നുതുടങ്ങിയിട്ടുണ്ട്. ഇതിനാൽ തന്നെ അസഹ്യമായ ദുർഗന്ധം മൂലം പരിസരവാസികൾ മറ്റിടങ്ങളിലേക്ക് മാറിയിരിക്കുകയാണ്. അഴീക്കൽ തീരത്ത് തിമിംഗലം ചത്തടിഞ്ഞുആലപ്പാട് പഞ്ചായത്തിലെ ഒന്നാം വാർഡിലെ ബീച്ചിനോട് ചേർന്ന പാറക്കെട്ടിലാണ് തിമിംഗലത്തിൻ്റെ ശരീര ഭാഗങ്ങൾ അടിഞ്ഞിരിക്കുന്നത്. ഏറെ വൈകിയതിനാൽ തിമിംഗലത്തെ മറവ് ചെയ്യുന്നത് ദുഷ്‌കരമാണെന്ന് അധികൃതർ പറഞ്ഞു.ആദ്യമായാണ് കൂറ്റൻ തിമിംഗലം അഴീക്കൽ മേഖലയിൽ കരയ്ക്കടിയുന്നതെന്ന് പരിസരവാസികൾ പറയുന്നു.

Related Topics

Share this story