Times Kerala

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടപെടരുത്; പുടിന് ട്രംപിന്റെ താക്കീത്

 
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടപെടരുത്; പുടിന് ട്രംപിന്റെ താക്കീത്

ടോ​​​ക്കി​​​യോ: യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ അനാവശ്യ ഇടപെടല്‍ നടത്തരുതെന്ന് റ​​ഷ്യ​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റ് വ്ലാ​​​ദി​​​മി​​​ര്‍ പു​​​ടിന് താക്കീത് നല്‍കി ഡൊണാള്‍ഡ് ട്രംപ്. ജ​​​പ്പാ​​​നി​​​ലെ ഒ​​സാ​​ക്ക​​യി​​ല്‍ ജി20 ​​​ഉ​​​ച്ച​​​കോ​​​ടി​​​ക്കി​​​ടെ ഇ​​​രു​​​വ​​​രും മാ​​ധ്യ​​മ പ്ര​​വ​​ര്‍​​ത്ത​​ക​​രു​​ടെ സാ​​ന്നി​​ധ്യ​​ത്തി​​ല്‍ ഫോ​​ട്ടോ​​യ്ക്കു പോ​​സ് ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു. ഇതിനിടയില്‍ യു​​എ​​സി​​ലെ ജ​​നാ​​ധി​​പ​​ത്യ പ്ര​​ക്രി​​യ​​യി​​ല്‍ ഇ​​ട​​പെ​​ട​​രു​​തെ​​ന്നു പു​​ടി​​നോ​​ടു പ​​റ​​യു​​മോ എ​​ന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോളാണ് ട്രം​​പ് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ ഇ​​ട​​പെ​​ട്ടേ​​ക്ക​​രു​​തെ​​ന്നു പ​​റ​​ഞ്ഞ​​ത്.

2016ലെ ​​​പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ ട്രം​​​പി​​​ന്‍റെ വി​​​ജ​​​യ​​​ത്തി​​​നാ​​​യി റ​​​ഷ്യ ഇ​​​ട​​​പെ​​​ട്ടു​​​വെ​​​ന്ന ആ​​​രോ​​​പ​​​ണം വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ഇ​​​ന്‍റ​​​ലി​​​ജ​​​ന്‍​​​സ് വൃ​​​ത്ത​​​ങ്ങ​​​ളും ഇ​​​ക്കാ​​​ര്യം സ്ഥി​​​രീ​​​ക​​​രി​​​ച്ചിരിന്നു. എ​​​ന്നാ​​​ല്‍ ട്രം​​​പ് റ​​​ഷ്യ​​​ക്കാ​​​രു​​​മാ​​​യി ഗൂ​​​ഢാലോ​​​ച​​​ന ന​​​ട​​​ത്തി​​​യ​​​തി​​​നു തെ​​​ളി​​​വി​​​ല്ലെ​​​ന്ന റി​​​പ്പോ​​​ര്‍​​​ട്ടാ​​​ണ് അ​​​ന്വേ​​​ഷ​​​ണസ​​​മി​​​തി സ​​​മ​​​ര്‍​​​പ്പി​​​ച്ച​​​ത്. ഇ​​​തി​​​നു ശേ​​​ഷം ആ​​​ദ്യ​​​മാ​​​യി​​​ട്ടാ​​​ണ് ട്രം​​​പും പു​​​ടി​​​നും തമ്മില്‍ ജി 20 ഉച്ചകോടിയില്‍ കൂടിക്കാഴ്ച്ച നടത്തിയത്.

Related Topics

Share this story