Times Kerala

ആധാര്‍, പാന്‍ കാര്‍ഡ് വിവരങ്ങള്‍ നല്‍കിയാല്‍ ഒരു ലിറ്റര്‍ പെട്രോള്‍ സൗജന്യം,!!

 
ആധാര്‍, പാന്‍ കാര്‍ഡ് വിവരങ്ങള്‍ നല്‍കിയാല്‍ ഒരു ലിറ്റര്‍ പെട്രോള്‍ സൗജന്യം,!!

ചെന്നൈ: ആധാര്‍, പാന്‍ കാര്‍ഡ് വിവരങ്ങള്‍ നല്‍കിയാല്‍ ഒരു ലിറ്റര്‍ പെട്രോള്‍ സൗജന്യമായി നല്‍കുമെന്ന് വാഗ്ദാനം. തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയിലെ ഉത്തിരമേരൂരിലാണ് വിചിത്ര സംഭവം. ശ്രീരാം കമേഴ്സ്യല്‍ വെഹിക്കിള്‍ ഫിനാന്‍സ് എന്ന സ്ഥാപനമാണ് ഈ വാഗ്ദാനം നൽകിയിരിക്കുന്നതെന്നാണ് ഇൻഡ്യാ ടുഡേ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സംഭവം അറിഞ്ഞതോടെ നൂറുകണക്കിന് പേരാണ് ആധാറിന്റെയും പാന്‍ കാര്‍ഡിന്റെയും കോപ്പികളുമായി പെട്രോള്‍ ആവശ്യപ്പെട്ട് പമ്പിലെത്തിയതെന്ന്. ഒരു സ്വകാര്യ സ്ഥാപനം എന്തിനുവേണ്ടിയായിരുന്നു ഇങ്ങനെയൊരു പദ്ധതി പ്രഖ്യാപിച്ചതെന്നും ഇത്രയും പേരുടെ ആധാര്‍, പാന്‍ വിവരങ്ങള്‍ ശേഖരിച്ചത് എന്തിനുവേണ്ടിയാണെന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്.

Related Topics

Share this story