Times Kerala

രണ്ട് ദിവസം മുൻപ് വരാൽ എന്ന ചിത്രത്തിൽ ഒരുമിച്ചു അഭിനയിച്ചപ്പോഴും പൂർണ സന്തോഷത്തിലായിരുന്നില്ലേ നിങ്ങൾ ? എന്ത് പറ്റി രമേഷേട്ടാ ….??; ? വലിയശാല രമേശിന്റെ മരണത്തിന്റെ ഞെട്ടലില്‍ നടൻ ബാലാജി

 
രണ്ട് ദിവസം മുൻപ് വരാൽ എന്ന ചിത്രത്തിൽ ഒരുമിച്ചു അഭിനയിച്ചപ്പോഴും പൂർണ സന്തോഷത്തിലായിരുന്നില്ലേ നിങ്ങൾ ? എന്ത് പറ്റി രമേഷേട്ടാ ….??; ? വലിയശാല രമേശിന്റെ മരണത്തിന്റെ ഞെട്ടലില്‍ നടൻ ബാലാജി

തിരുവനന്തപുരം:നടന്‍ വലിയശാല രമേശിന്റെ മരണത്തിന്റെ ഞെട്ടലിലാണ് മലയാള സിനിമ-സീരിയല്‍ ലോകം. രമേശിന്റെ മരണം വിശ്വസിക്കാനാകുന്നില്ലെന്നായിരുന്നു നടന്‍ ബാലാജി ശര്‍മ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചത്. രണ്ട് ദിവസം മുമ്ബ് വരാല്‍ എന്ന ചിത്രത്തില്‍ ഒരുമിച്ചു അഭിനയിച്ചപ്പോഴും പൂര്‍ണ സന്തോഷവാനായിരുന്നുവെന്നും പിന്നീട് എന്തുസംഭവിച്ചുവെന്ന് അറിയില്ലെന്നും ബാലാജി പറയുന്നു.

ബാലാജിയുടെ കുറിപ്പ്,

‘രണ്ട് ദിവസം മുന്‍പ് വരാല്‍ എന്ന ചിത്രത്തില്‍ ഒരുമിച്ചു അഭിനയിച്ചപ്പോഴും പൂര്‍ണ സന്തോഷത്തിലായിരുന്നില്ലേ നിങ്ങള്‍ ? എന്ത് പറ്റി രമേഷേട്ടാ ….?? എപ്പോഴും പോസിറ്റീവ് ആയി ചിരിച്ചു നടക്കുന്ന നിങ്ങള്‍ക്ക് എന്ത് സഹിക്കാന്‍ പറ്റാത്ത ദുഃഖമാണുള്ളത് ? എന്തിനു ചേട്ടാ ഇങ്ങനൊരു കടും കൈ ? വിശ്വസിക്കാനാകുന്നില്ല ….,,, ഞെട്ടല്‍ മാത്രം ! കണ്ണീര്‍ പ്രണാമം …. നിങ്ങള്‍ തന്ന സ്നേഹവും കരുതലും എന്നും മനസ്സിലുണ്ട് .. ആദരാഞ്ജലികള്‍.’-ബാലാജി ശര്‍മ പറഞ്ഞു.

Related Topics

Share this story