Times Kerala

ബോംബ് ഭീഷണി ; തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തിരമായി ഇറക്കിയ സംഭവത്തില്‍ വഴിത്തിരിവ്

 
ബോംബ് ഭീഷണി ; തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തിരമായി ഇറക്കിയ സംഭവത്തില്‍ വഴിത്തിരിവ്

ലണ്ടന്‍: എയര്‍ ഇന്ത്യയുടെ യാത്ര വിമാനം ബോംബ് ഭീഷണിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ലണ്ടനില്‍ ഇറക്കിയത്. എന്നാല്‍ ഈ സംഭവത്തില്‍ ഇപ്പോള്‍ രസകരമായ വഴിത്തിരിവുണ്ടായിരിക്കുകയാണ്. മുംബൈയില്‍ നിന്നും ന്യൂജഴ്സിയിലെക്ക് പറന്ന വിമാനം ബോംബ് ഭീഷണിയെ തുടര്‍ന്ന് ലണ്ടനിലെ സ്റ്റാന്‍സ് സ്റ്റഡ് വിമാനത്താവളത്തില്‍ അടിയന്തിരമായി ഇറക്കുകയായിരുന്നു. ബ്രിട്ടീഷ് സമയം രാവിലെ പത്ത് മണിയോടെയാണ് സംഭവം. എയര്‍ ഇന്ത്യ വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് വ്യാജ സന്ദേശം ലഭിച്ചു.

ഇതിനെ തുടര്‍ന്ന് വിമാനം ലണ്ടനിലെ സ്റ്റാന്‍സ്റ്റഡ് വിമാനത്താവളത്തില്‍ ഇറക്കി നടത്തിയ പരിശോധനയില്‍ ഭീഷണി വ്യാജമാണെന്ന് കണ്ടെത്തി. എന്നാല്‍ ഈ സംഭവത്തില്‍ പുതിയ വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നത്. മുംബൈയില്‍ നിന്നും കയറ്റിയ ലഗേജില്‍ ബോംബുണ്ടെന്നായിരുന്നു ഇ മെയില്‍ സന്ദേശം. എന്നാല്‍ യാത്രികരുടെ ഒരൊറ്റ ലഗേജു പോലും കയറ്റാതെയാണ് വിമാനം പുറപ്പെട്ടത്.

സ്ഥലപരിമിതി മൂലം ലഗേജുകള്‍ കയറ്റാത്തതായിരുന്നു യാത്ര. എന്നാല്‍ സാങ്കേതിക പ്രശ്നങ്ങളാല്‍ ലഗേജുകള്‍ കൃത്യസമയത്ത് എത്തിക്കുന്നതില്‍ വീഴ്ച്ച വരുത്തുന്നതിന് എയര്‍ ഇന്ത്യ എപ്പോഴും പഴികേള്‍ക്കാറുണ്ട്. എന്നാല്‍ ഇത്തവണ യാത്രികര്‍ സംഭവത്തില്‍ സന്തോഷം രേഖപ്പെടുത്തി. എന്തായാലും ബോംബ് ഭീഷണിയെ തുടര്‍ന്ന് വിമാനം ലണ്ടനില്‍ ഇറക്കിയെന്ന എയര്‍ ഇന്ത്യയുടെ ട്വീറ്റും ഡിലീറ്റ് ചെയ്തു.

Related Topics

Share this story