സിമന്റ് കട്ട തലയിൽ വീണ് അഞ്ച് വയസുകാരന് ദാരുണാന്ത്യം
Sep 10, 2021, 06:20 IST
പാലക്കാട്ട്: സിമന്റ് കട്ട തലയിൽ വീണ് അഞ്ച് വയസുകാരന് ദാരുണാന്ത്യം. മരിച്ചത് മുതലമട ചെമ്മണാമ്പതി അളകാപുരി കോളനിയിൽ ഭുവേനേഷ് കണ്ണന്റെയും ഭുവനേശ്വരിയുടെയും മകൻ കനീഷാണ്. സംഭവസ്ഥലത്തു ഒപ്പമുണ്ടായിരുന്ന എട്ടുവയസുകാരൻ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.