Times Kerala

ജെ.സി.ഐ ഒലവക്കോടിൻറെ വാരാഘോഷത്തിനു തുടക്കമായി .

 
ജെ.സി.ഐ ഒലവക്കോടിൻറെ വാരാഘോഷത്തിനു തുടക്കമായി .

പാലക്കാട്: സേവനത്തിൻറെയും , കരുതലിൻറെയും സന്ദേശമുൾക്കൊള്ളുന്ന വ്യത്യസ്തമായ സാമൂഹ്യ സേവന പരിപാടികളുമായി ജെ.സി.ഐ ഒലവക്കോട് സംഘടിപ്പിക്കുന്ന ജെ.സി.ഐ വാരാഘോഷത്തിനു തുടക്കമായി. അകത്തേത്തറ പഞ്ചായത്തിലെ കോവിഡ് റാപിഡ് റെസ്പോൺസ് ടീമംഗങ്ങൾക്ക് പി .പി .ഇ കിറ്റുകളും പൾസ്‌ ഓക്സി മീറ്ററുകളും വിതരണം ചെയ്തു കൊണ്ട് ജെ.സി.ഐ മുൻ ദേശീയ പ്രസിഡണ്ട് സന്തോഷ് കുമാർ .പി വാരാഘോഷം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ജെ.സി.ഐ ഒലവക്കോടിൻറെ വാരാഘോഷത്തിനു തുടക്കമായി .ഒന്നാം ദിന പരിപാടികളുടെ ഭാഗമായി കോവിഡ് പ്രതിരോധ കുത്തിവെപ്പ് ക്യാമ്പ് , ഹേമാംബിക നഗർ പോലീസ് സ്റ്റേഷനിലും വിവിധ പൊതു സ്ഥലങ്ങളിലും ജെ.സി.ഐ മാസ്ക് , സാനിറ്റൈസർ വിതരണം , കോവിഡ് കാലത്തു ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങൾക്ക് ഉമ്മിണി അങ്കണവാടിയിൽ വെച്ച് ഭക്ഷണ വിതരണം , കല്ലേകുളങ്ങരയിൽ വെച്ച് പലവ്യഞ്ജന കിറ്റ് വിതരണം , എന്നീ പരിപാടികൾ സംഘടിപ്പിച്ചു .പ്രസിഡണ്ട് വർഷ എസ് കുമാർ , വാരാഘോഷ കോ ഓർഡിനേറ്റർ ദിവ്യ എം , പ്രോജക്ട് ഡയറക്ടർ അശ്വിൻ ബാബു , വനിതാ വിഭാഗം ചെയർപേഴ്സൺ നസീമ കെ .കെ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി .

Related Topics

Share this story