Times Kerala

ജപ്പാനിലെ ഒസാക്കയില്‍ ജി 20 ഉച്ചകോടി സമാപിച്ചു

 
ജപ്പാനിലെ ഒസാക്കയില്‍ ജി 20 ഉച്ചകോടി സമാപിച്ചു

ബെയ്ജിംഗ്: ജപ്പാനിലെ ഒസാക്കയില്‍ ജി 20 ഉച്ചകോടി സമാപിച്ചു. ഉച്ചകോടിയില്‍ ഭീകരവാദം, കാലാവസ്ഥ വ്യതിയാനം, വ്യാപാരം, 5ജി തുടങ്ങിയ വിവിധ വിഷയങ്ങളില്‍ ലോകരാജ്യങ്ങള്‍ ചര്‍ച്ച നടത്തി. അടിസ്ഥാന സൗകര്യ വികസനം , കാര്‍ഷിക, ശാസ്ത്ര,ആരോഗ്യ മേഖലകളിലെ സഹകരണം ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുക തുടങ്ങിയ വിവിധ വിഷയങ്ങളില്‍ രാജ്യങ്ങള്‍ തമ്മില്‍ ധാരണയായി. ഇന്തോനേഷ്യ, ബ്രസീല്‍, തുടങ്ങി അഞ്ചു രാജ്യങ്ങളുടെ തലവന്മാരുമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചകോടിയ്‍ക്കിടെ ചര്‍ച്ച നടത്തി .

Related Topics

Share this story