Times Kerala

പ്ലസ് വണ്‍ പരീക്ഷ സ്റ്റേ; സുപ്രീം കോടതി സ്റ്റേ മാറ്റാതെ സ്കൂള്‍ തുറക്കുന്നത് തീരുമാനിക്കാനാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

 
പ്ലസ് വണ്‍ പരീക്ഷ സ്റ്റേ;  സുപ്രീം കോടതി സ്റ്റേ മാറ്റാതെ സ്കൂള്‍ തുറക്കുന്നത് തീരുമാനിക്കാനാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷ നടത്തിപ്പ് സെപ്റ്റംബര്‍ 13 വരെ സുപ്രീം കോടതി സ്റ്റെ ചെയ്തു .ഈ സംഭവത്തില്‍ സര്‍ക്കാര്‍ നിലപാട് കോടതിയെ അറിയിക്കും. സ്കൂളുകള്‍ പൂര്‍ണമായും വൃത്തിയാക്കി എല്ലാ സൗകര്യവും ഒരുക്കിയാണ് പരീക്ഷ തുടങ്ങാന്‍ തീരുമാനിച്ചത്. എന്നാല്‍ വിദ്യാലയങ്ങളിലേയ്ക്ക് വിദ്യാര്‍ഥികളെ കൊണ്ട് പോകുന്നതിന്റെ എതിര്‍പ്പാണ് സുപ്രീം കോടതി പ്രകടിപ്പിച്ചത്.

അതെസമയം വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും നല്ലതിന് വേണ്ടിയാണ് പരീക്ഷ നടത്തുന്നതെന്നും . സുപ്രീം കോടതി നിലപാട് കൂടി അറിഞ്ഞ ശേഷം കൂടുതല്‍ പ്രതികരണം നടത്താമെന്നും മന്ത്രി പറഞ്ഞു. കൂടാതെ ആരോഗ്യവിദഗ്ധരുടെ കൂടി റിപ്പോര്‍ട്ട് തേടും. വിശദമായ പഠനം നടത്തും. അതിനു ശേഷം മാത്രമേ സ്കൂള്‍ തുറക്കുന്നതിന് മാനദണ്ഡങ്ങള്‍ നിശ്ചയിക്കൂ എന്നും വി. ശിവന്‍കുട്ടി പറഞ്ഞു.

Related Topics

Share this story