Times Kerala

‘സ്‌കൂള്‍ യൂണിഫോം ധരിക്കാത്ത പെണ്‍കുട്ടികളോട് വസ്ത്രം അഴിക്കാന്‍ ആവശ്യപ്പെട്ടു; പ്രിന്‍സിപലിനെതിരെ കേസ്; ഒളിവിൽ

 
‘സ്‌കൂള്‍ യൂണിഫോം ധരിക്കാത്ത പെണ്‍കുട്ടികളോട് വസ്ത്രം അഴിക്കാന്‍ ആവശ്യപ്പെട്ടു; പ്രിന്‍സിപലിനെതിരെ കേസ്; ഒളിവിൽ

ഭോപാല്‍: സ്‌കൂള്‍ യൂണിഫോം ധരിക്കാത്ത പെണ്‍കുട്ടികളോട് വസ്ത്രം അഴിക്കാന്‍ ആവശ്യപ്പെട്ടതായി പരാതി. മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിലെ സർക്കാർ ഹയർസെക്കണ്ടറി സ്‌കൂളിലാണ് സംഭവം. പരാതിയുടെ അടിസ്ഥാനത്തിൽ സ്‌കൂള്‍ പ്രിൻസിപ്പലായി രാധേശ്യാം മാളവ്യയ്‌ക്കെതിരെ(50) പൊലീസ് കേസെടുത്തു. പെൺകുട്ടികളുടെ വസ്ത്രങ്ങൾ സ്‌കൂളിലെ ആൺകുട്ടികളെ ‘നശിപ്പിക്കുന്നു’ എന്നു പറഞ്ഞാണ് വസ്ത്രം മാറാൻ ആവശ്യപ്പെട്ടതെന്നാണ് ആരോപണം.യൂണിഫോം തയ്ച്ചുകിട്ടിയില്ലെന്നു പെൺകുട്ടികൾ പറഞ്ഞെങ്കിലും കോപാകുലനായ പ്രിസിപ്പാൾ അവർ ധരിച്ചിരിക്കുന്നവ അഴിച്ചുമാറ്റാൻ പറയുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ ഡ്രോശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ പോക്സോ ഉൾപ്പെടെ ബന്ധപ്പെട്ട വകുപ്പുകൾ ചുമത്തി ശനിയാഴ്ച വൈകുന്നേരം മാളവ്യയ്ക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. മാളവ്യയെ അറസ്റ്റു ചെയ്യാനായി അദ്ദേഹത്തിന്റെ വീട്ടിൽ പോയെങ്കിലും കണ്ടെത്താനായില്ല. ഇയാൾക്കായി തിരച്ചിൽ തുടരുകയാണ്.

Related Topics

Share this story