Times Kerala

അഫ്ഗാനിസ്ഥാനിൽ രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു

 

കാബൂൾ: അഫ്ഗാനിസ്ഥാനിൽ രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു. അഫ്ഗാനിലെ കാണ്ഡഹാറിലാണ് സംഭവം. ഇവർ സഞ്ചരിച്ചിരുന്ന സൈനിക വ്യൂഹത്തിനു നേരെ ഭീകരരുടെ ആക്രമണം ഉണ്ടാവുകയായിരുന്നുവെന്നാണ് വിവരം.അമേരിക്കൻ പ്രതിരോധ വകുപ്പ് വക്താവ് ജെഫ് ഡേവിസാണ് ഈ വിവരം പുറത്തുവിട്ടത്. എന്നാൽ ഇതേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ അദ്ദേഹം തയാറായില്ല.

Related Topics

Share this story