Times Kerala

നോക്കിയ 3310 ഫോണ്‍ വിഴുങ്ങിയ യുവാവിനെ പരിശോധിച്ചപ്പോൾ ശരീരത്തില്‍ മൂന്ന്​ ഭാഗങ്ങളായി ഫോണ്‍ കണ്ടെത്തി, മണിക്കൂറുകള്‍ നീണ്ട ശസ്​ത്രക്രിയയിലൂടെ ഫോണ്‍ പുറത്തെടുത്തു, എന്നാൽ,വിഴുങ്ങാനുണ്ടായ കാരണം കേട്ട് ഞെട്ടി ഡോക്ടര്‍മാര്‍

 
നോക്കിയ 3310 ഫോണ്‍ വിഴുങ്ങിയ യുവാവിനെ പരിശോധിച്ചപ്പോൾ ശരീരത്തില്‍ മൂന്ന്​ ഭാഗങ്ങളായി ഫോണ്‍ കണ്ടെത്തി, മണിക്കൂറുകള്‍ നീണ്ട ശസ്​ത്രക്രിയയിലൂടെ ഫോണ്‍ പുറത്തെടുത്തു, എന്നാൽ,വിഴുങ്ങാനുണ്ടായ കാരണം കേട്ട് ഞെട്ടി ഡോക്ടര്‍മാര്‍

പ്രിസ്റ്റീന: യുവാവ് വിഴുങ്ങിയ നോക്കിയ 3310 ഫോണ്‍ മണിക്കൂറുകൾ നീണ്ട ശസ്​ത്രക്രിയയിലൂടെ പുറത്തെടുത്ത് ഡോക്ടര്‍മാര്‍. കൊസൊവോയിലെ പ്രിസ്റ്റീനയിലാണ് സംഭവം ഉണ്ടായത് . പ്രിസ്റ്റീന സ്വദേശിയായ ​ 33കാരനാണ് ഫോണ്‍ വിഴുങ്ങിയത്.നോക്കിയ 2000ല്‍ അവതരിപ്പിച്ച ‘ബ്രിക്ക്​ ഫോണ്‍’ എന്ന പേരില്‍ പ്രശസ്​തമായ നോക്കിയ 3310 ആണ്​ ഇയാള്‍ വിഴുങ്ങിയത്​. അതെസമയം ഫോണ്‍ വിഴുങ്ങിയതിന്​ പിന്നാലെ ഇയാള്‍ ആശു​പത്രിയിലെത്തുകയായിരുന്നു. അവിടെ നടത്തിയ പരിശോധനയില്‍ ഇയാളുടെ ശരീരത്തില്‍ മൂന്ന്​ ഭാഗങ്ങളായി ഫോണ്‍ കണ്ടെത്തിയിരുന്നു .

അതെസമയം ഫോണിന്‍റെ ബാറ്ററിയും വിഴുങ്ങിയതിനാല്‍ ജീവന്‍ അപകടത്തിലാകുമായിരുന്നുവെന്നും ഡോക്​ടര്‍മാര്‍ പറഞ്ഞു. ഡോ. സ്​കെന്‍ഡെര്‍ തെലാകുവിന്‍റെ നേതൃത്വത്തില്‍ മണിക്കൂറുകള്‍ നീണ്ട ശസ്​ത്രക്രിയയിലൂടെയാണ് ഫോണ്‍ പുറത്തെടുക്കുകയായിരുന്നു.അതേസമയം തന്റെ ആദ്യ ഫോണായ നോക്കിയ 3310 ഒരിക്കലും കളയാന്‍ തോന്നാത്തതിലാണ് വിഴുങ്ങിയെതെന്ന് യുവാവ് ഡോക്ടര്‍മാരോട് പറഞ്ഞതായാണ് റിപ്പോര്‍ട്ട്. ശസ്ത്രക്രിയയിലൂടെ വയറ്റില്‍നിന്ന്​ പുറത്തെടുത്ത ​ഫോണിന്‍റെയും യുവാവിന്‍റെ എക്​സ്​റേ റിപ്പോര്‍ട്ടിന്‍റെയും ചിത്രം ഡോക്​ടര്‍മാര്‍ തന്നെയാണ് ഫേസ്​ബുക്കിലൂടെ പങ്കുവെച്ചത്.

Related Topics

Share this story