Times Kerala

20 ലക്ഷത്തിന്റെ കള്ളനോട്ടുമായി തേനിയില്‍ രണ്ടുപേര്‍ പിടിയില്‍

 
20 ലക്ഷത്തിന്റെ കള്ളനോട്ടുമായി തേനിയില്‍ രണ്ടുപേര്‍ പിടിയില്‍

തേനി ജില്ലയിലെ ഉത്തമപാളയത്തിന് സമീപം രായപ്പന്‍പട്ടിയില്‍ നിന്നും 20 ലക്ഷം രൂപയുടെ കള്ളനോട്ടുമായി രണ്ടുപേര്‍ പിടിയില്‍. തമിഴ്നാട് സ്വദേശികളായ കണ്ണന്‍ (35), അലക്സാണ്ടര്‍ (42) എന്നിവരെയാണ് പോലീസ് പിടികൂടിയത് .കേസിൽ പ്രതികളായ ഇരുവരെയും ചോദ്യം ചെയ്തപ്പോഴാണ് കണ്ണനാണ് ഇത് കൊടുത്തതെന്ന് വ്യക്തമായത് . ഇവരില്‍ നിന്ന് 20,02,450 രൂപയുടെ കള്ളനോട്ടുകളാണ് പോലീസ് കണ്ടെത്തിയത്. പൊലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ അലക്സാണ്ടറുടെ ഇരുചക്രവാഹനത്തില്‍ നടത്തിയ പരിശോധനയിലാണ് 2000 രൂപയുടെയും 500 രൂപയുടെയും കള്ളനോട്ടുകള്‍ കണ്ടെത്തി.

Related Topics

Share this story