chem

ജീവിതകാലം മുഴുവൻ വെള്ളത്തിൽ കഴിയുന്ന മനുഷ്യൻ ഉണ്ടോ.? തീർച്ചയായും അറിഞ്ഞിരിക്കണം ഇവരെക്കുറിച്ച്.!!

ജീവിതകാലം മുഴുവൻ വെള്ളത്തിൽ കഴിയുന്ന മനുഷ്യൻ ഉണ്ടോ, മനുഷ്യൻ അത്യുഷ്ണമുള്ള മരുഭുതിയിലോ അതിശൈക്യമുള്ള മഞ്ഞിലോ സാഹചര്യങ്ങളെ അടിസ്ഥാനമാക്കി ജീവിക്കുന്നവരാണ്. എന്നാൽ ജീവിതകാലം മുഴുവൻ വെള്ളത്തിൽ കഴിയുന്ന മനുഷ്യരെ പാറ്റി നിങ്ങൾ കേട്ടിട്ടുണ്ടോ.?

ജീവിതകാലം മുഴുവൻ വെള്ളത്തിൽ കഴിയുന്നവരാണ് ഫിലിപ്പീൻസിലെ ബജാവു വംശം. നമ്മുടെ കെട്ടുവള്ളം പോലുള്ള ബോട്ടിലാണ് ഇവരുടെ താമസം ചില വിശേഷ സന്ദർഭങ്ങളിൽ മാത്രമേ ഇവർ കരയിൽ വരൂ, നിപ്പ മരത്തിന്റെ ഇല കൊണ്ടാണ് ബോട്ടിന് മേൽക്കൂര നിർമിക്കുന്നത്. ചന്ദ്രനെ അടിസ്ഥാനമാക്കിയുള്ള കലണ്ടർ അനുസരിച്ചാണ് ഇവരുടെ ജീവിതം. ചടങ്ങുകളാണ് ഇവരുടെ യാത്രയെ നിശ്ചയിക്കുന്ന പ്രധാന ഘടകം. വിവാഹം മരണം തുടങ്ങിയ അവസരങ്ങളിൽ യാത്ര അനിവാര്യമാണ്. രണ്ടു ദ്വീപുകളിലായി കിടക്കുന്ന ശ്മശാന ഭൂമിയിലാണ് ശവ സംസ്കാര ചടങ്ങുകൾ നടക്കുക. മരിച്ചയാളുടെ എല്ലുകൾ ഇവർ സൂക്ഷിച്ചുവെക്കും ഇതിനുശേഷം ശവകുടീരം ഇടയ്ക്കിടയ്ക്ക് സന്ദർശിക്കും. മരിച്ച ആളുടെ ബന്ധുക്കൾ ശരിയായി വിലപിച്ചില്ലെങ്കിൽ ആത്മാവ് തങ്ങളിൽ കയറിപ്പറ്റുമെന്നാണ് ഇവരുടെ വിശ്വാസം.

കുടിവെള്ളം, വിറക്, ധാന്യങ്ങൾ എന്നിവ കരയിൽ നിന്ന് വാങ്ങിക്കും പണത്തിനു പകരം മത്സ്യങ്ങൾ നൽകും. മീൻ പിടിത്തമാണ് ബജാവുകളുടെ തൊഴിൽ. അപകടകരമായ പാറകെട്ടുകളും പവിഴപുറ്റുകളും നിറഞ്ഞ ശക്തമായ അടിയൊഴുക്കുള്ള കടലിലൂടെ പോകുവാൻ ഇവർക്കൊരു അപാരമായ കഴിവ് തന്നെയുണ്ട്. കടലിന്റെ ഓരോ ഭാഗത്തിനും ഓരോ പേരിട്ടാണ് ബജാവുക്കൾ വിളിക്കുക. അതിസാഹസികമായി സ്രാവുകളെ ഇവർ പിടിക്കും. ബോട്ടിനോട് ബന്ധിച്ച ചെറു തോണിയിൽ ചൂണ്ടയിട്ട് സ്രാവിനെ കുടുക്കും. പിന്നെ കുന്തം കൊണ്ട് കുത്തി സ്രാവിനെ അർത്ഥപ്രാണനാക്കി ബോട്ടിലേക്കെടുത്തിടും. സ്രാവുമായിട്ടുള്ള മല്പിടിത്തത്തിൽ ബോട്ടിനു ചുറ്റും രക്ത വർണ്ണമാകും ചോരയുടെ മണം കിട്ടി സ്രാവുകൾ കൂട്ടത്തോടെ വരുന്നതിനു മുൻപ് അവിടെനിന്ന് രക്ഷപ്പെടും.

ബജാവുക്കളുടെ വിവാഹ ചടങ്ങുകൾക്ക് ധാരാളം പ്രത്തേകതകളുണ്ട് മുഖത്ത് അരിപ്പൊടിയും ചുണ്ടിൽ ചായവും വാരിപ്പൊതിയാണ് വധുവിനെ അലങ്കരിക്കുക. നിറപ്പകിട്ടാകുന്ന വസ്ത്രങ്ങളിൽ വാദ്യങ്ങളുടെ അകമ്പടിയോടെ വധുവരന്മാർ വരുന്നു അതിനുശേഷം കരയിൽ തയ്യാറാക്കിയ ഒരു മുറിയിൽ ഇരിക്കുന്നു. പാട്ടുപാടാൻ വേണ്ടിയുള്ള മുറിയാണിത് സംഗീതത്തിന് അനുസരിച്ച് വധുവരന്മാർ നൃത്തം ചെയ്യുന്നതോടെ ചടങ്ങുകൾ അവസാനിച്ചു വധുവരന്മാർ വധുവിന്റെ പിതാവിന്റെ ബോട്ടിലേക്ക് പോകുന്നതോടെ ആഘോഷം അവസാനിക്കും.

ലോകം മുഴുവൻ കോവിഡ് ഭീഷണിയിൽ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ടൈംസ്‌കേരള അഭ്യർത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

You might also like
Leave A Reply

Your email address will not be published.