Times Kerala

അടുപ്പ് കത്തിക്കുന്നതിനിടെ തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

 
അടുപ്പ് കത്തിക്കുന്നതിനിടെ തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

തിരുവല്ല: അടുക്കളയിൽ അടുപ്പ് കത്തിക്കുന്നതിനിടെ തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പരുമല താഴത്തറയില്‍ വീട്ടില്‍ ബിന്ദു വിശാഖ് (44) ആണ് മരിച്ചത്. കഴിഞ്ഞ മാസം 19നായിരുന്നു സംഭവം. അടുപ്പ് കത്തിക്കുന്നതിനിടെ ബിന്ദുവിന്‍റെ ശരീരത്തിലേക്ക് തീ പടര്‍ന്നു പിടിക്കുകയായിരുന്നു.തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്. അതേസമയം, മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് പുളിക്കീഴ് പൊലീസ് അറിയിച്ചു.

Related Topics

Share this story