Times Kerala

പ്രേം നസീറിനായി സഹസിക രംഗങ്ങൾ ചെയ്തിരുന്ന നസീർ കോയ അന്തരിച്ചു

 
പ്രേം നസീറിനായി സഹസിക രംഗങ്ങൾ ചെയ്തിരുന്ന നസീർ കോയ അന്തരിച്ചു

ആലപ്പുഴ: നിത്യ ഹരിത നായകനായ പ്രേംനസീറിന്റെ ഡ്യൂപ്പായി ഒട്ടേറെ സിനിമകളില്‍ സാഹസിക ആക്ഷന്‍ രംഗങ്ങള്‍ അഭിനയിച്ച ആലപ്പുഴ ചാത്തനാട് വെളിമ്ബറമ്ബില്‍ എ.കോയ (നസീര്‍ കോയ) അന്തരിച്ചു. 85 വയസായിരുന്നു അദ്ദേഹത്തിന് .
കോവിഡ് ബാധിച്ചതിനെത്തുടര്‍ന്നു ചികിത്സയിലായിരുന്ന നസീര്‍ കോയ ശനിയാഴ്ച പുലര്‍ച്ചേയാണ് അന്തരിച്ചത്. ‘പഴശ്ശിരാജ’ എന്ന ചിത്രത്തിലാണു നസീറിന്റെ ഡ്യൂപ്പായി അരങ്ങേറിയത്. ‘വിയറ്റ്നാം കോളനി’ യാണു അദ്ദേഹത്തിന്റെ അവസാനചിത്രം. നൂറുകണക്കിനു സിനിമകളില്‍ ചെറുവേഷങ്ങള്‍ ചെയ്തു.

Related Topics

Share this story